ഡോണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവുമധികം തുക നല്‍കി ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി 4,49,400 യുഎസ് ഡോളറാണ് നല്‍കാന്‍ കഴിയുക. ഷാല്ലി കുമാറും ഭാര്യയും ചേര്‍ന്ന് പരമാവധി തുക നല്‍കുകയായിരുന്നു.

ഡോണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവുമധികം തുക നല്‍കി ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവുമധികം തുക നല്‍കിയത് ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍. ഒന്‍പതു ലക്ഷത്തോളം യുഎസ് ഡോളറാണ് ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശലഭ് ഷാല്ലി കുമാറും ഭാര്യയും ട്രംപിന്റെ പ്രചാരണത്തിനായി നല്‍കിയത്.

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി 4,49,400 യുഎസ് ഡോളറാണ് നല്‍കാന്‍ കഴിയുക. ഷാല്ലി കുമാറും ഭാര്യയും ചേര്‍ന്ന് പരമാവധി തുക നല്‍കുകയായിരുന്നു. 8,98,000 യുഎസ് ഡോളര്‍ അത്തരത്തിലാണ് ട്രംപിന് ലഭിച്ചത്. ട്രംപിന്റെ അടുത്ത അനുയായിയും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിന്റെ മുന്‍ സ്പീക്കറുമായിരുന്ന ന്യൂറ്റ് ഗിന്റിച്ചിന് കഴിഞ്ഞ ദിവസം ദമ്പതിമാര്‍ പ്രഭാത സല്‍ക്കാരം നലകുകയും ചെയ്തിരുന്നു.


ദമ്പതിമാര്‍ ശനിയാഴ്ച ട്രംപിനെ നേരിട്ട് കണ്ട് ആശംസ അറിയിച്ചു. പാക്കിസ്ഥാനെതിരെയും മുസ്ലിംകള്‍ക്കെതിരെയുമുള്ള ട്രംപിന്റെ നയങ്ങളെ അഭിനന്ദിച്ച കുമാര്‍ 45 വര്‍ഷത്തിനിടെ യുഎസ് കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായി ട്രംപ് തീരുമെന്നും പറഞ്ഞു. മുന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനെക്കാള്‍ ശക്തനാണ് ട്രംപെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷമാദ്യം റിപ്പബ്ലിക്കന്‍ ഹിന്ദു കൊളീഷന്‍ എന്ന പേരില്‍ അമേരിക്ക കേന്ദ്രമാക്കി കുമാര്‍ ഒരു സംഘടന ആരംഭിച്ചിരുന്നു.

Read More >>