കർണാടക കാടുകളിൽ വേട്ടക്കാരെ നേരിടാൻ ഇനി ശ്വാനപ്പട്ടാളം

കേരളത്തിനോട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക വനങ്ങളിലും ഇനി ശ്വാനപ്പട്ടാളം കാവലിന് ഉണ്ടാകും. സംരക്ഷിത കടുവാ സങ്കേതങ്ങള്‍ കൂടിയായ ബന്ദിപ്പൂര്‍, നാഗര്‍ഹൊളെ, രംഗനാഥ, ബിലിഗിരി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നായകള്‍ എത്തുന്നത്.

കർണാടക കാടുകളിൽ വേട്ടക്കാരെ നേരിടാൻ ഇനി ശ്വാനപ്പട്ടാളം

കൂര്‍ഗ്: സംരക്ഷിത വനമേഖലയില്‍ നായാട്ട് തടയുന്നതിനായി നായകളെ ഉപയോഗിക്കാന്‍ കര്‍ണാടക വനം വകുപ്പിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ബന്ദിപ്പൂര്‍ വനത്തില്‍ കാവലിന് ഉപയോഗിച്ച 'റാണ' എന്ന നായയുടെ സേവനം പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നിരവധി നായാട്ടുസംഘങ്ങളെയാണ് റാണ പിടികൂടിയിട്ടുള്ളത്.

കേരളത്തിനോട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക വനങ്ങളിലും ഇനി ശ്വാനപ്പട്ടാളം കാവലിന് ഉണ്ടാകും. സംരക്ഷിത കടുവാ സങ്കേതങ്ങള്‍ കൂടിയായ ബന്ദിപ്പൂര്‍, നാഗര്‍ഹൊളെ, രംഗനാഥ, ബിലിഗിരി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നായകള്‍ എത്തുന്നത്. മധ്യപ്രദേശിലുള്ള ബിഎസ്എഫിന്റെ തേകാന്‍പൂര്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ രണ്ട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഒരു ബെല്‍ജിയം ഷെപ്പേര്‍ഡ് ഇനങ്ങളില്‍ പെട്ട മൂന്നു നായകള്‍ സെപ്റ്റംബര്‍ മുതല്‍ സേവനത്തിന് ഉണ്ടാകുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

Read More >>