4G ആരോഗ്യത്തിനു ഹാനികരമോ?

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു, സേവനദാതാക്കളായ മൊബൈല്‍ കമ്പനികളും എണ്ണത്തില്‍ വളര്‍ന്നു. സ്വാഭാവികമായും, ഇന്റര്‍നെറ്റിന്റെ വേഗതയും, നിലവാരവും, ലഭ്യതയും ബിസിനസ്സായി.

4G ആരോഗ്യത്തിനു ഹാനികരമോ?

അങ്ങനെയും ഒരു കാലമുണ്ടായിരുന്നു..3G ഫോണുകളും നെറ്റ്‌വര്‍ക്കും തേടി ആളുകള്‍ പരക്കം പാഞ്ഞിരുന്ന ഒരു കാലം. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. 4G നെറ്റ്‌വര്‍ക്ക് ഓഫര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് പിന്നാലെയാണ് ന്യൂ ജനറെഷന്‍ ജീവിതങ്ങള്‍. വേഗതയേറിയ ബാന്‍ഡ് വിഡ്ത്ത് ഫീച്ചര്‍ ഇന്റര്‍നെറ്റ്‌ പ്രേമികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന് തര്‍ക്കമില്ല. എന്നാല്‍, ഈ തലമുറയില്‍ പെട്ട മുന്‍ഗാമികളെക്കാള്‍ 4ത് ജനറേഷന്‍ ടെക്നോളജി ആരോഗ്യത്തിനു എത്ര ഹാനികരമാണെന്ന് അറിയാമോ?


4G ടെക്നോളജി അധികമായി റേഡിയേഷൻ പുറപ്പെടുവിക്കുന്നു എന്നുള്ള ആക്ഷേപം പുതിയതല്ല.
മൊബൈല്‍ ഫോണുകള്‍ ആദ്യം വിപണിയിലെത്തിയപ്പോള്‍ അത് സംസാരിക്കാന്‍ മാത്രമുള്ള ഒരു ഉപകരണം ആയിരുന്നു. അത്യാവശ്യമെങ്കില്‍ മെസ്സേജ് അയക്കുവാനും സൗകര്യമുണ്ടായിരുന്നുവെങ്കിലും പക്ഷെ ഇതിനു താരതമേന്യ കൂടുതല്‍ പണം ചിലവാക്കേണ്ടിയുമിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളെ വേണ്ടി വന്നുള്ളൂ, കാര്യങ്ങളുടെ സ്ഥിതി മാറാന്‍.

3G യുടെ വരവോടെ മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാകുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടാകുകയും ചെയ്തു. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു, സേവനദാതാക്കളായ മൊബൈല്‍ കമ്പനികളും എണ്ണത്തില്‍ വളര്‍ന്നു. സ്വാഭാവികമായും, ഇന്റര്‍നെറ്റിന്റെ വേഗതയും, നിലവാരവും, ലഭ്യതയും ബിസിനസ്സായി. ഇനി ഇപ്പോള്‍ ഒരു 4G കാലത്തിനൊരുങ്ങുമ്പോള്‍ നമ്മുടെ ആരോഗ്യത്തിനു ഈ ശാസ്ത്രമുന്നേറ്റം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അറിയേണ്ടതുണ്ട്.

4G LTE എന്നാല്‍..

4G LTE എന്നാണ് ആ സേവനം അറിയപ്പെടുന്നത്. LTE എന്നാല്‍ ദീര്‍ഘകാല പരിണാമം( Long Term Evolution) എന്നാണ് അര്‍ത്ഥം. ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇന്റര്‍നെറ്റ്‌ ലോകത്തിലെ ശാസ്ത്രവികസനത്തിന്‍റെ പരിണാമം എന്നാണ്. എങ്കിലും, നാലാം തലമുറയുടെ ഈ നൂതന വികസനം മനുഷ്യന്‍റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിലയിരുത്തലുകളും സജീവമായി ഉണ്ടാകേണ്ടതുണ്ട്.

മൊബൈല്‍ തരംഗങ്ങള്‍ ഉണ്ടാക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങള്‍ റേഡിയേഷൻ മൂലമുണ്ടാകുന്നത് തന്നെയാണ്. ശബ്ദങ്ങളും സന്ദേശങ്ങളും ലിഖിതങ്ങളും റേഡിയേഷൻ മുഖേനയാണ് മൊബൈല്‍ ടവറുകള്‍ പ്രക്ഷണം ചെയ്യുന്നതെന്ന് പരക്കെ അറിവുള്ള കാര്യമാണ്. ഈ സൗകര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും, നിലവാരത്തിലും അധികം പേര്‍ക്ക് വേണ്ടി ക്രമീകരിക്കുമ്പോള്‍ ടവറുകളില്‍ നിന്നും അധികമായി റേഡിയേഷൻ ഉണ്ടാകും എന്നുള്ളത് വസ്തുതയാണ്.

3G തരംഗം ചുവടുറപ്പിച്ചപ്പോള്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരെ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും വില കൂടിയ ഫോണും അത് നല്‍കുന്ന ടെക്നോളജിയും പ്രിയമാണ്, പക്ഷെ, ഇതിനായി വില നല്‍കേണ്ടത് മനുഷ്യന്‍റെ ആരോഗ്യം കൂടിയാണ് എന്നുള്ള തിരിച്ചറിവ് വളരെ വൈകി എന്ന് പറയാം.
4G LTE നല്‍കുന്ന ബാന്‍ഡ് വിഡ്ത്ത് സ്വീകാര്യമാകാന്‍ മൊബൈല്‍ ഫോണുകളില്‍ പ്രത്യേകമായി നിര്‍മ്മിച്ച ആന്റിനകള്‍ കമ്പനികള്‍ സ്ഥാപിക്കുന്നു. സാറ്റലൈറ്റ് തരംഗങ്ങളെ ഏറ്റവും മികച്ച രീതിയില്‍ ആഗിരണം ചെയ്യുന്നതിനു വേണ്ടിയാണിത്. കൂടുതല്‍ റേഡിയേഷൻ കൂടുതല്‍ ആരോഗ്യഭീഷണി ഉയര്‍ത്തും എന്നുള്ള യഥാര്‍ത്യം ഉള്‍ക്കൊള്ളാന്‍ ഇനിയും വൈകേണ്ടതുണ്ടോ?

മൊബൈല്‍ ടവറുകള്‍ റേഡിയേഷന്‍ വമിക്കുന്നു എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ടോ?

4G LTE സേവനത്തെ കുറിച്ചു പരക്കെ ആരോഗ്യപരമായ ആശങ്കകള്‍ ഉയരുമ്പോഴും, ഇതിനു ശാസ്ത്രീയമായ അടിസ്ഥാനം ഇല്ലെന്നാണ് മൊബൈല്‍ കമ്പനികളുടെ വാദം.
ക്ലിനികല്‍ ന്യുറോഫിസിയോളജി എന്ന ആരോഗ്യമാസിക നടത്തിയ ഗവേഷണത്തില്‍ LTE റേഡിയേഷന് തലച്ചോറിനെ സാരമായി ബാധിക്കുവാന്‍ കഴിയും എന്ന് തെളിയിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. കൂടാതെ ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങളെയും ബാധിക്കുവാന്‍ ഈ തരംഗങ്ങള്‍ക്ക് കഴിയും. ഹൃദ്രോഗിയോട് ഡോക്ടര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത് തന്നെ ഇതിനു ഉദാഹരണമാണ് എന്ന് ഇവര്‍ പറയുന്നു.

ഇവ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ 

4G LTE തരംഗങ്ങള്‍ ഒരു മനുഷ്യന്‍റെ തലച്ചോറിനെയും, ചര്‍മ്മാരോഗ്യത്തെയും ശരീര പേശികളെയും കൂടുതല്‍ റേഡിയേഷനിന് വിധേയമാക്കുന്നു. പ്രകൃതിയുടെ സ്വാഭാവികമല്ലാത്ത തരംഗങ്ങള്‍ അല്ലാതെ മറ്റൊന്നും മനുഷ്യശരീരത്തിന് ആരോഗ്യകരമല്ലാതിരിക്കെ 4G LTE യെ സ്വാഗതം ചെയ്യുക വഴി നാം ക്ഷണിച്ചുവരുത്തുന്നത് അപകടകരമായ ഒരു വിപത്താണ് എന്നും മറക്കാതെയിരിക്കുക.

Story by