സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കുന്നു

കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കുന്നു

തിരുവനന്തപുരം: ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ വരുണിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും നാളെ പണിമുടക്കും.

കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മഴക്കാലമായതിനാല്‍ രോഗങ്ങള്‍ക്കും രോഗികള്‍ക്കും ഒരു കുറവുമില്ലാത്ത സമയമാണ്. അത് കൊണ്ട് തന്നെ ഇത്തരം പണിമുടക്കുകള്‍ ആരോഗ്യ മേഘലയില്‍ വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.

Read More >>