സാംബശിവനെ സര്‍ക്കാര്‍ അവഗണിച്ചെന്ന് മകന്‍; സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ മുകേഷ് പോലും ഇടപെട്ടില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും നടന്‍ കലാഭവന്‍ മണിക്കായി സ്മാരകം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അര നൂറ്റാണ്ടോളം കാലം സാധാരണക്കാര്‍ക്കിടയില്‍ പുരോഗമനപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ച കലാകാരനാണ് സാംബശിവന്‍. ഇത്തരമൊരു ആളെ എല്‍ഡിഎഫ് സര്‍ക്കാര്‍ മറക്കാന്‍ പാടില്ല.

സാംബശിവനെ സര്‍ക്കാര്‍ അവഗണിച്ചെന്ന് മകന്‍; സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ മുകേഷ് പോലും ഇടപെട്ടില്ല

തിരുവനന്തപുരം: മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എല്ലാം കഥാപ്രസംഗ കലാകാരനായിരുന്ന വി സാംബശിവനെ അവഗണിച്ചു എന്ന് മകന്‍ വസന്തകുമാര്‍ സാംബശിവന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആണ് വസന്തകുമാരന്‍ അവഗണനയ്ക്ക് എതിരെ രോഷം പ്രകടിപ്പിച്ചത്. അന്തരിച്ച് 20 വര്‍ഷം പിന്നിട്ടിട്ടും ഒരു സര്‍ക്കാര്‍ പോലും സാംബശിവന്‍ അര്‍ഹിച്ച തരത്തിലുള്ള ആദരം പ്രകടിപ്പിച്ചിട്ടില്ലെന്നും മകന്‍ പറയുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും നടന്‍ കലാഭവന്‍ മണിക്കായി സ്മാരകം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അര നൂറ്റാണ്ടോളം കാലം സാധാരണക്കാര്‍ക്കിടയില്‍ പുരോഗമനപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ച കലാകാരനാണ് സാംബശിവന്‍. ഇത്തരമൊരു ആളെ എല്‍ഡിഎഫ് സര്‍ക്കാര്‍ മറക്കാന്‍ പാടില്ല.

11 ഇടത് പക്ഷ എംഎല്‍എമാരുള്ള കൊല്ലത്ത് നിന്ന് ഒരാള്‍ പോലും സാംബശിവന് വേണ്ടി സ്മാരകം നിര്‍മ്മിക്കാന്‍ ഇടപെടല്‍ നടത്തിയില്ല. സാംബശിവന്റെ കടുത്ത ആരാധകനായ മുകേഷ് പോലും മൗനം പാലിച്ചു. സാംബശിവന്‍ സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടല്‍ നടത്തണമെന്നും വസന്തകുമാര്‍ സാംബശിവന്‍ ആവശ്യപ്പെടുന്നു.

Read More >>