കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി

വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അന്വേഷണം തുടങ്ങിയതായും വിദേശത്തേക്ക് പോയ മലയാളികളെ കാണാതായി എന്നതില്‍ കവിഞ്ഞ് കൂടുതല്‍ വിവരം ഒന്നും ലഭ്യമായിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കാണാതായ മലയാളികള്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അന്വേഷണം തുടങ്ങിയതായും  വിദേശത്തേക്ക് പോയ മലയാളികളെ കാണാതായി എന്നതില്‍ കവിഞ്ഞ് കൂടുതല്‍ വിവരം ഒന്നും ലഭ്യമായിട്ടില്ലെന്നും ഡിജിപി പറഞ്ഞു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് കേസന്വേഷിക്കുന്നത്

കാസർഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി 15 പേരെ കാണാതായതായും അവര്‍ ഐഎസില്‍ ചേര്‍ന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ പ്രതികരണം.

കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഫസീസുദ്ദീന്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നു എന്ന് കാണിച്ച് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പതിനാറോളം മുസ്ലിം യുവാക്കളെ  ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി റിപ്പോര്‍ട്ടുകള്‍ ണ്ടായിരുന്നു. കാണാതായവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

Read More >>