ഡിഫ്തീരിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അന്ധവിശ്വാസം തടസമാകുന്നു എന്ന് ആരോഗ്യമന്ത്രി

മരുന്നിനെ ആശ്രയിക്കാതെ രോഗം മാറുമെന്നും നാഡീ ചികിത്സ ഫലപ്രദമാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട് . ഇതിന് ഒരടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു. മതനേതാക്കളുമായി ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡിഫ്തീരിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അന്ധവിശ്വാസം തടസമാകുന്നു എന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസം തടസമാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരുന്നിനെ ആശ്രയിക്കാതെ രോഗം മാറുമെന്നും നാഡീ ചികിത്സ ഫലപ്രദമാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട് . ഇതിന് ഒരടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു. മത നേതാക്കളുമായി ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


മലപ്പുറം ജില്ലയില്‍ 31 പേര്‍ക്കും കോഴിക്കോട് എട്ട് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കും രോഗം പിടിപെട്ടതായാണ് കണക്കുകള്‍. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല ബോധവത്കരണ പരിപാടികളും ഊര്‍ജിതമായി നടത്തുന്നുണ്ട്.

സംസ്ഥാനത്ത് 52000 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതായുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതായുള്ളത്.

Read More >>