ഡിഫ്തീരിയ ബാധിതനായ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

കഴിഞ്ഞ ചൊവാഴ്ച രോഗ ലക്ഷണങ്ങളോടെ ഫാറൂഖ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ 24 വയസ്സുള്ള ഇതരസംസ്ഥാന തൊഴിലാളിയില്‍ ആണ് ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവിടത്തെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു.

ഡിഫ്തീരിയ ബാധിതനായ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

കോഴിക്കോട് : ഡിഫ്തീരിയ ബാധിതന്‍ എന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായി.കഴിഞ്ഞ ചൊവാഴ്ച രോഗ ലക്ഷണങ്ങളോടെ ഫാറൂഖ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ 24 വയസ്സുള്ള ഇതരസംസ്ഥാന തൊഴിലാളിയില്‍ ആണ് ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവിടത്തെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു.


എന്നാല്‍ ഇത്ര നാളായിട്ടും യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താലൂക്ക് ആശുപത്രിയില്‍ നല്‍കിയ വിലാസം തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയുടേത് എന്ന് പറഞ്ഞു നല്‍കിയ മറ്റൊരു വിലാസവും വ്യാജമാണ്. ഇതുവരെയും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പ് ഫീല്‍ഡ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണവും ഫലം കണ്ടില്ല. രോഗബാധിതനായ യുവാവിന് ചികിത്സ ഒരുക്കുന്നതിനോടൊപ്പം തന്നെ രോഗം പടരുന്നത് തടയുകയും ചെയ്യേണ്ടതുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More >>