പാലക്കാട്ടും ഡിഫ്ത്തീരിയ; ജില്ലയില്‍ പടരുന്ന വയറിളക്ക രോഗം കോളറയെന്ന് സംശയം

കോട്ടായില്‍ അയ്യംങ്കുളം സ്വദേശിലാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടവേദനയെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിഫ്ത്തീരിയ ബാധിച്ച് ചികിത്സയിലായവരുടെ എണ്ണം അമ്പതിലധികമായി.

പാലക്കാട്ടും ഡിഫ്ത്തീരിയ;  ജില്ലയില്‍ പടരുന്ന വയറിളക്ക രോഗം കോളറയെന്ന് സംശയം

പാലക്കാട്:  മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ പാലക്കാട് ജില്ലയിലും ഡിഫ്ത്തീരിയ രോഗം സ്ഥിരീകരിച്ചു. കോട്ടായില്‍ അയ്യംങ്കുളം സ്വദേശിലാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടവേദനയെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍  കോളേജിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിഫ്ത്തീരിയ ബാധിച്ച് ചികിത്സയിലായവരുടെ എണ്ണം അമ്പതിലധികമായി. പഴമ്പാലക്കോടുള്ള  ബന്ധു വീട്ടില്‍ ഒരു മരണവുമായി ബന്ധപ്പെട്ട് പോയപ്പോള്‍ അവിടെ കോഴിക്കോട് നിന്നുള്ള ചിലര്‍ വന്നിരുന്നു. അവിടെ നിന്നാണ് ഇയാള്‍ക്ക് രോഗ ബാധിച്ചതെന്നാണ് സംശയം. രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ഇയാളുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.


അതെ സമയം പാലക്കാട് പട്ടഞ്ചേരിയില്‍ പടരുന്നത് കോളറയാണെന്നു സംശയം. അതിവേഗം പടരുന്ന മാരക വയറിളക്കമായ ഇത് കോളറായാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധന ഇന്നു നടക്കും. പട്ടഞ്ചേരിയില്‍ ഒരു വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് വയറിളക്കം ബാധിച്ചത്. 80 ഓളം പേര്‍ക്ക് രോഗം ബാധിച്ചു. മൂന്നു പേര്‍ മരിച്ചു. ജില്ലാ താലൂക്ക് ആശുപത്രിയിലായി 25 ലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണാ വിവരം. ഈ പ്രദേശത്ത്  കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയര്‍ന്ന തോതിലാണെന്ന്  കണ്ടെത്തിയിട്ടുണ്ട്.

Read More >>