ഡിഫ്തീരിയ പകര്‍ച്ച വ്യാധിയായി പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതൽ

കഴിഞ്ഞ ദിവസങ്ങളില്‍ വളാഞ്ചേരി,വെട്ടത്തൂര്‍,അങ്ങാടിപ്പുറം എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതെല്ലാം മലപ്പറം ജില്ലയിലെ സ്ഥലങ്ങളാണ്. പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍, കോഴിക്കോട് ജില്ലയിലെ താമരശേരി ,നടുവണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ കൂടി രോഗം സ്ഥിരീകരിക്കപ്പെട്ടു. മാത്രമല്ല ഇന്ന് കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡിഫ്തീരിയ പകര്‍ച്ച വ്യാധിയായി പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതൽ

തിരുവനന്തപുരം: ദിനം പ്രതി പല പ്രദേശങ്ങളില്‍ നിന്നായി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്ന സാഹചര്യത്തില്‍ രോഗം പകര്‍ച്ചവ്യാധിയായി പടരാനുള്ള സാധ്യത ആശങ്കയുയര്‍ത്തുന്നു. ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ രോഗം പടരുന്ന രീതിയും വേഗവും വിശദീകരിച്ച് ഡോക്ടര്‍ ഫെയ്‌സ് ബുക്കിലിട്ട കുറിപ്പാണ് ആശങ്ക പങ്കുവെക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയാണ് ഡിഫ്തീരിയ പടരുന്ന രീതിയും കാലയളവും ഡോക്ടര്‍ വിശദീകരിക്കുന്നത്.  ഡോക്ടറുടെ കുറിപ്പ് ഇങ്ങനെകൃത്യമായി നാല്‍പ്പത് ദിവസം മുന്‍പാണ് കൊണ്ടോട്ടി പുളിക്കലില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പിന്നീട് അതിനടുത്ത ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലെ ഫറൂഖ് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതെല്ലാം കൊണ്ടോട്ടിക്ക് അടുത്തുള്ള സ്ഥലങ്ങളാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വളാഞ്ചേരി,വെട്ടത്തൂര്‍,അങ്ങാടിപ്പുറം എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതെല്ലാം മലപ്പറം ജില്ലയിലെ സ്ഥലങ്ങളാണ്.  പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍, കോഴിക്കോട് ജില്ലയിലെ താമരശേരി ,നടുവണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ കൂടി രോഗം സ്ഥിരീകരിക്കപ്പെട്ടു. മാത്രമല്ല ഇന്ന് കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ സ്ഥലങ്ങളെല്ലാം മലബാറിലെ വിവിധ ജില്ലകളില്‍ ആണെങ്കില്‍ കൂടി അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളാണ്.  ഫറൂഖ്,രാമനാട്ടുകര,പുളിക്കല്‍ എന്നിവ 10-12 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാത്രമല്ല കൊണ്ടോട്ടി - പുളിക്കല്‍ മേഖലയില്‍ നിന്ന് രണ്ട് വശത്തേക്കും രോഗം വ്യാപിക്കുന്നുണ്ട്. അതായത് ഇവിടെ നിന്നും പാലക്കാടുള്ള കൂടല്ലൂരിലേക്കും കോഴിക്കോട്ടെ നടുവണ്ണൂരിലേക്കും രോഗം എത്തി. 70 കിലോമീറ്ററില്‍ താഴെയാണ് ഈ രണ്ട് സ്ഥലങ്ങളിലേക്കുമുള്ള ദൂരം. നാല്‍പ്പത് ദിവസം കൊണ്ടാണ് രോഗം ഈ സ്ഥലങ്ങളില്‍ എത്തിയത്. ഇന്ന് കണ്ണൂരില്‍ നിന്ന് ഡിഫ്തീരിയ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ രോഗ വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തം. പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായില്ലെങ്കില്‍ തൃശൂര്‍ മുതലുളള ജില്ലകളിലേക്ക് രോഗം പടരുകയും പിന്നീട് പകര്‍ച്ച വ്യാധിയായി വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.

ഡിഫ്തീരിയ രോഗ ഭീഷണി കാലാകാലങ്ങളായി ഇല്ലായിരുന്ന സംസ്ഥാനം ആയതിനാല്‍ ശരീരത്തില്‍ ആന്റിടോക്‌സിന്റെ അളവ് കുറവുള്ള ആരിലും വേണമെങ്കില്‍ രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പലരും വാക്‌സില്‍ എടുത്തത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാകും. എന്നാല്‍ ഡിഫ്തീരിയ രോഗ സാധ്യതയുളളതോ ഡിഫ്തീരിയ രോഗിയുമായി ഇടപഴകിയതോ ആയ രണ്ട് വര്‍ഷത്തിനുള്ളിലാണ് വാക്‌സില്‍ എടുത്തതെങ്കില്‍ മാത്രമാണ് സുരക്ഷിതനാകുന്നത്.

Story by