കാസര്‍ഗോഡ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സംശയം; ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കഴിഞ്ഞ ശനിയാഴ്ചയാണ് കടുത്ത തൊണ്ടവേദനയും പനിയും അനുഭവപ്പെട്ട യുവാവിനെ മംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിഫ്തീരിയ ആണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മംഗളൂരുവില്‍ തന്നെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്.

കാസര്‍ഗോഡ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സംശയം; ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് ഡിഫ്തീരിയയാണെന്ന് പ്രാഥമിക നിഗമനം. തുടർന്ന് ആരോഗ്യവകുപ്പ്  ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കാരനായിരുന്ന ആസ്സാം സ്വദേശി അസീസുല്‍ ഇസ്ലാ(20)മാണ് കഴിഞ്ഞ ദിവസം മംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കടുത്ത തൊണ്ടവേദനയും പനിയും അനുഭവപ്പെട്ട യുവാവിനെ മംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിഫ്തീരിയ ആണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മംഗളൂരുവില്‍ തന്നെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്. യുവാവിന്റെ രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ ഡിഫ്തീരിയാ ബാധ ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.


വടക്കന്‍ കാസര്‍ഗോഡ് നിവാസികള്‍ എല്ലാ അസുഖങ്ങള്‍ക്കും മംഗലുരുവിലെ ഹോസ്പിറ്റലുകളെയാണ് ആശ്രയിക്കുന്നത്. അവിടെ റിപ്പോര്‍ട് ചെയ്യപ്പെടുന്ന രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേരള ആരോഗ്യവകുപ്പിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നുണ്ട്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി തടയുന്നതില്‍ വീഴ്ച വരുത്തുന്ന ആരോഗ്യവകുപ്പ് എങ്ങനെയാണ് ജില്ലയില്‍ ഡിഫ്തീരിയയെ തടയുക എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Read More >>