'മഞ്ജുവിനെ തിരിച്ച് വിളിച്ചൂടെ'; വീട്ടമ്മയ്ക്ക് ദിലീപിന്റെ ചുട്ട മറുപടി

ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം വെബ്‌ സൈറ്റ് 'സമയമാണ്' ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിലീപ്-മഞ്ജു വാരിയര്‍ ദാമ്പത്യം അവസാനിച്ച ശേഷം ആരും അതെ പറ്റി ഒന്നും ദിലീപിനോടോ മഞ്ജുവിനോടോ ചോദിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു ചടങ്ങില്‍ വച്ചു നിറഞ്ഞ സദസ്സിലെ സാക്ഷിയാക്കി ഒരു വീട്ടമ്മ ദിലീപിനോട് ആ ചോദ്യം ചോദിച്ചു, 'മഞ്ജുവിനെ തിരിച്ച് വിളിച്ചൂടെ'?. മിസ് ഫൊക്കാന ബ്യൂട്ടി പാജന്‍റ് വേദിയിലെത്തിയ ദിലീപിനോട് ചോദ്യം ചോദിയ്ക്കാന്‍ അവസരം ലഭിച്ച വീട്ടമ്മയാണ് ഒരുപാട് കാലമായി ഉള്ളില്‍ കൊണ്ട് നടക്കുന്ന ആ ചോദ്യം തന്‍റെ ഇഷ്ട നായകനോട് തുറന്നു ചോദിച്ചത്.

ആദ്യം ഒന്നു അമ്പരന്നു എങ്കിലും പിന്നീട് ദിലീപ് വീട്ടമ്മയ്ക്കു മറുപടി നല്‍കി.

'ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തില്‍ എന്തിന് ഇടപെടണം' എന്നായിരുന്നു ചിരിയില്‍ ചാലിച്ച് കൊണ്ടുള്ള ദിലീപിന്‍റെ മറുപടി.