പാലക്കാട് വിരുന്നു പോയവര്‍ക്കു ഭക്ഷ്യവിഷബാധ: മൂന്നുമരണം; എഴുപതോളംപേര്‍ ചികിത്സയില്‍

വിരുന്നു സത്കാരത്തിന് എത്തിയ എഴുപതിലധികം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയറിളക്കം ബാധിച്ച് ചികിത്സയില്‍. ഇവരില്‍ മൂന്നു പേര്‍ മരിച്ചു. പട്ടഞ്ചേരി പുള്ളിമാന്‍ ചള്ളയില്‍ കുഞ്ചു ( 75) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ചു വീട്ടിലെത്തിയ ശേഷമാണ് മരിച്ചത്

പാലക്കാട് വിരുന്നു പോയവര്‍ക്കു ഭക്ഷ്യവിഷബാധ: മൂന്നുമരണം; എഴുപതോളംപേര്‍ ചികിത്സയില്‍

പാലക്കാട്: വിരുന്നു സത്കാരത്തിന് എത്തിയ എഴുപതിലധികം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയറിളക്കം ബാധിച്ച് ചികിത്സയില്‍. ഇവരില്‍ മൂന്നു പേര്‍ മരിച്ചു. പട്ടഞ്ചേരി പുള്ളിമാന്‍ ചള്ളയില്‍ കുഞ്ചു ( 75) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ചു വീട്ടിലെത്തിയ ശേഷമാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഈ ഭാഗത്തുള്ള കടുചിറയില്‍ സുപ്പു പണ്ടാരത്തിന്റെ ഭാര്യ തത്ത (80), പരേതനായ തങ്ക പണ്ടാരത്തിന്റെ ഭാര്യ തായമ്മ (80) എന്നിവര്‍ മരിച്ചിരുന്നു. ഈ പ്രദേശത്തുള്ള എഴുപതിലധികം പേരാണ് വയറിളക്കം ബാധിച്ച് ചികിത്സയിലുള്ളത്.

കടുചിറയിലെ ഒരു വീട്ടില്‍ വിരുന്നിന് വന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കം കണ്ടത്. ആദ്യം രോഗം കണ്ട ദേവി (30) യുടെ വൃക്കകള്‍ രോഗത്തെ തുടര്‍ന്ന് തകരാറിലായി. ഇവര്‍ക്ക് ഡയാലിസിസ് ചെയ്തു വരികയാണ്. ഒരു യുവാവിനും ഡയാലിസിസ് ചെയ്യുന്നുണ്ട്. കുടിവെള്ള സ്രോതസും വൃത്തിഹീനമായ പരിസരവുമാണ് രോഗത്തിന് കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. ഈ പ്രദേശത്തെ കുടിവെള്ള സാമ്പിളുകളും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

Read More >>