ധാക്കയിലെ ഭീകരാക്രമണം: ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച് തസ്ലീമ നസ്‌റിന്‍

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് തസ്ലീമയുടെ ട്വീറ്റ്.

ധാക്കയിലെ ഭീകരാക്രമണം: ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച് തസ്ലീമ നസ്‌റിന്‍

ധാക്കയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് തസ്ലീമയുടെ ട്വീറ്റ്.

വെള്ളിയാഴ്ച ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയിലാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇറ്റാലിയന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുപതു വിദേശികളടക്കം 60 പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിലെ നയതന്ത്രകാര്യലയത്തിനു സമീപമായിരുന്ന ആക്രമണം നടന്നത്.

തസ്ലീമ നസ്‌റിന്റെ വിവാദമായ 'ലജ്ജ' എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ രാജ്യത്തിനകത്ത് നിന്ന് നിരവധി വധഭീഷണികള്‍ എഴുത്തുകാരിക്കെതിരെ ഉയര്‍ന്നിരുന്നു. 1994 ല്‍ ബംഗ്ലാദേശ് വിടേണ്ടി വന്ന തസ്ലീമയ്ക്ക് ഇതുവരെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ സാധിച്ചിട്ടില്ല. അല്‍-ഖ്വയ്ദ അടക്കമുള്ള സംഘടനകളില്‍ നിന്നും തസ്ലീമയ്ക്ക് വധഭീഷണിയുയര്‍ന്നിരുന്നു.

Read More >>