വാക്സിനേഷൻ വിരുദ്ധർക്കെതിരെ കേസെടുക്കണോ? പൊതുജനങ്ങളുടെ അഭിപ്രായം തേടി ആരോഗ്യവകുപ്പ്

പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വാക്സിനേഷൻ വിരുദ്ധർക്കെതിരെ കേസെടുക്കണോ? പൊതുജനങ്ങളുടെ അഭിപ്രായം തേടി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം. മലപ്പുറം ജില്ലയില്‍ ഡിഫ്ത്തീരിയ, കോളറ അടക്കമുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉയര്‍ന്നതായും ആരോഗ്യ വകുപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞാണ് ആരോഗ്യവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മലപ്പുറം ജില്ലയില്‍ മൂന്ന് മാസത്തിനകം പ്രതിരോധ കുത്തിവെപ്പ് നൂറ് ശതമാനത്തിലെത്തിക്കാനാണ് ആരോഗ്യ വകുപ്പിന്റെ പദ്ധതി. ഇതിനായുള്ള കര്‍മ പദ്ധതി രണ്ടാഴ്ച്ചക്കുള്ളില്‍ തയ്യാറാക്കും.പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ജില്ലയിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തിന്റേയും കുടുംബശ്രീയുടേയും സഹകരണത്തോടെ ബോധവത്കരണത്തിലൂടെ കുത്തിവെപ്പ് നല്‍കാനാണ് തീരുമാനം.

Read More >>