ജൂൺ മാസത്തിൽ ഡെങ്കിപ്പനി ബാധിച്ചത് 1288 പേര്‍ക്ക് ; പനി പടരുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്ക

ജൂൺ മാസത്തിലാണ് ഡെങ്കിപ്പനി സാരമായി വര്‍ദ്ധിച്ചെങ്കിലും ജൂലായില്‍ ഇതിന്റെ നിരക്ക് കുറഞ്ഞു. തിരുവനന്തപ്പുരം ജില്ലയാണ് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ജില്ലയില്‍ 625 പേര്‍ക്ക് രോഗം ബാധിച്ചു.

ജൂൺ മാസത്തിൽ ഡെങ്കിപ്പനി ബാധിച്ചത് 1288 പേര്‍ക്ക് ; പനി പടരുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്ക

മലപ്പുറം: സംസ്ഥാനത്ത് ജൂൺ  മാസത്തിൽ മാത്രം 1288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെ 3643 പേര്‍ക്കാണ് ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം എട്ടു പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.

ജൂൺ മാസത്തിലാണ് ഡെങ്കിപ്പനി സാരമായി വര്‍ദ്ധിച്ചെങ്കിലും ജൂലായില്‍ ഇതിന്റെ നിരക്ക് കുറഞ്ഞു.  തിരുവനന്തപ്പുരം ജില്ലയാണ് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ജില്ലയില്‍ 625 പേര്‍ക്ക് രോഗം ബാധിച്ചു. കൊല്ലം ജില്ലിയിൽ 595 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.  ഡെങ്കിപ്പനി ഏറ്റവും കുറവുള്ള ജില്ല കണ്ണൂരാണ്. 56 പേര്‍ക്ക് മാത്രമാണ് ഇവിടെ ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളു. കണ്ണൂരിനെ പോലെ കോഴിക്കോട്, പാലക്കാട് ജില്ലകളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറവാണ്.


കഴിഞ്ഞ വര്‍ഷം 4114 പേര്‍ക്കാണ് സംസ്ഥാത്ത് ഡെങ്കിപ്പനി ബാധിച്ചത്. അതില്‍ 29 പേര്‍ മരിച്ചിരുന്നു. എന്നാല്‍ പകുതി വര്‍ഷമായപ്പോഴേക്കും ഇത്തവണ നാലായിരത്തിനടുത്ത് പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത് 2013 ലായിരുന്നു. 7983 പേര്‍ക്കായിരുന്നു അന്ന് പനി ബാധിച്ചത്.  ഈ വര്‍ഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Read More >>