മരിച്ച ഭര്‍ത്താവില്‍ നിന്നും ഗര്‍ഭിണിയാകാന്‍ ഡല്‍ഹി യുവതി ആശുപത്രിയെ സമീപിച്ചു

നിലവിലെ നിയമപ്രകാരം കൃത്രിമ ബീജസങ്കലനത്തിന്നു ജീവനുള്ള പുരുഷനില്‍ നിന്നും ബീജം ശേഖരിക്കുവാനുള്ള അനുമതി മാത്രമേ രാജ്യത്തുള്ളൂ.

മരിച്ച ഭര്‍ത്താവില്‍ നിന്നും ഗര്‍ഭിണിയാകാന്‍ ഡല്‍ഹി യുവതി ആശുപത്രിയെ സമീപിച്ചു

മരിച്ചു പോയ ഭര്‍ത്താവിന്‍റെ ബീജത്തില്‍ നിന്നും ഗര്‍ഭം ധരിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി യുവതി എയിംസ് ആശുപത്രിയെ സമീപിച്ചു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതരായിരുന്നെങ്കിലും ഈ ദമ്പതികള്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടതോടെ, തങ്ങളുടെ ഒരു കുഞ്ഞ് എന്ന സ്വപ്നമെങ്കിലും യഥാര്‍ത്ഥ്യമാകാനായി  ഭര്‍തൃവീട്ടുകാരുടെ പിന്തുണയോടെയായിരുന്നു യുവതി ആശുപത്രിയിയെ സമീപിച്ചത്.

എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് യുവതിയുടെ ഭ്രമാത്മകമായ ഈ ആവശ്യം അംഗീകരിച്ചു നല്‍കുവാന്‍ കഴിയുമായിരുന്നില്ല. സാങ്കേതികമായി ഇത് സാധ്യമാണെങ്കിലും, ഇന്ത്യന്‍ നിയമം അതിനു അനുവദിക്കുന്നില്ല എന്നുള്ളതു കൊണ്ട് യുവതിയുടെ ആവശ്യം നിരസിക്കുവാന്‍ മാത്രമേ കഴിയു എന്ന് ഡോക്ടര്‍മാര്‍ TOI യോട് പ്രതികരിച്ചു.


"ഒരു മനുഷ്യന്‍ മരണപ്പെട്ടു പോയതിനു ഒരു ദിവസം കഴിഞ്ഞു വരെ അയാളുടെ ശരീരത്തില്‍ ആരോഗ്യകരമായ ബീജങ്ങള്‍ ഉണ്ടാകും. ഇത് കേവലം 5 മിനിട്ട് കൊണ്ട് ശേഖരിക്കവുന്നതുമാണ്" എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, മരണശേഷം ഒരാളുടെ ബീജമെടുക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദേശം ഇന്ത്യന്‍ ബീജദാന നിയമത്തിലില്ല (PostMortem Sperm Retrieval -PMSR).

നിലവിലെ നിയമപ്രകാരം കൃത്രിമ ബീജസങ്കലനത്തിന്നു ജീവനുള്ള പുരുഷനില്‍ നിന്നും ബീജം ശേഖരിക്കുവാനുള്ള അനുമതി മാത്രമേ രാജ്യത്തുള്ളൂ. ജപ്പാന്‍, ഓസ്ട്രേലിയ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിയമം മൂലം അനുവദനീയമാണ്.