ഡല്‍ഹി മലയാളി വിദ്യാര്‍ത്ഥിയുടെ കൊല; പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്കു സമനായി കണക്കാക്കാന്‍ പോലീസ് നീക്കം

കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ പ്രതിക്ക് കഴിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം നടത്തുന്നത്.

ഡല്‍ഹി മലയാളി വിദ്യാര്‍ത്ഥിയുടെ കൊല; പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്കു സമനായി കണക്കാക്കാന്‍ പോലീസ് നീക്കം

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്കു സമനായി കണക്കാക്കാന്‍ പോലീസ് നീക്കം. അംഗീകാരത്തിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്. കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ പ്രതിക്ക് കഴിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം നടത്തുന്നത്.

പാന്‍മസാല കച്ചവടക്കാരന്റെ മൂത്തമകന്റെ പ്രായപൂര്‍ത്തി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കൊലയില്‍ പ്രതിഷേധിച്ച് മലയാളികളുടെ നേതൃത്വത്തില്‍ മയൂര്‍ വിഹാറില്‍ മാര്‍ച്ച് നടത്തി. നിരവധിപേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സാക്ഷികളായ മലയാളി കുട്ടികളുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പുവരുത്താനും പോലീസ് നീക്കം തുടങ്ങി.

കേസിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് അംഗീകരിച്ചു. ജൂണ്‍ 29 രാത്രിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന രജതിനെ പാന്‍മസാല വില്‍പനക്കാരനും മക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്.

Read More >>