ഏഴു മാസത്തിനിടെ മരിച്ചത് 3000ത്തില്‍ അധികം അനധികൃത അഭയാര്‍ഥികള്‍

ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 28 മുതല്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 3,000ത്തില്‍ അധികം അനധികൃത അഭയാര്‍ത്ഥികള്‍ക്കാണ് മെഡറ്ററേനീൻ കടലിന്‍റെ ആഴ തട്ടില്‍അകാല ചരമമടഞ്ഞത്

ഏഴു മാസത്തിനിടെ മരിച്ചത് 3000ത്തില്‍ അധികം അനധികൃത അഭയാര്‍ഥികള്‍

ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 28 മുതല്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 3,000ത്തില്‍ അധികം അനധികൃത അഭയാര്‍ത്ഥികള്‍ക്കാണ് മെഡറ്ററേനീൻ കടലിന്‍റെ ആഴ തട്ടില്‍അകാല ചരമമടഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടന്നു കൂടാന്‍ ശ്രമിച്ചവരാണ് മരിച്ചവരില്‍ അധികവും. 2015ല്‍ 1970 അഭയാര്‍ത്ഥികള്‍ ഈ രീതിയില്‍ മരണടഞ്ഞപ്പോള്‍ ഈ വര്‍ഷം 3034 പേര്‍ക്കാണ് മെഡറ്ററേനീൻ കടലിലില്‍ ജീവന്‍ നഷ്ടമായത്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയാണ് ഈ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.


ശരിയായ പാതകളുംസുരക്ഷിതമായ മാര്‍ഗങ്ങളും മിക്ക അഭയാര്‍ത്ഥികളും ലംഘിക്കുന്നുവെന്നും അതുകൊണ്ടാണ് ഈ മേഘലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്നും പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

"മനുഷ്യത്വപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം വിട്ടുവീഴ്‌ചയില്ലാത്ത മനോഭാവമാണ് പല രാജ്യങ്ങളും അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നാള്‍ക്ക്നാള്‍ മരണസംഖ്യ വര്‍ധിച്ചു വരുന്നതും". യു.എസ്.സി ഗൌള്‍ഡ് സ്കൂള്‍ ഓഫ് ലോ ഡയറക്ടറായ നീല്‍സ് ഫ്രെന്‍സന്‍ അല്‍ ജസീറയ്ക്ക്നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.


വേണ്ടത്ര സുരക്ഷയില്ലാത്ത ബോട്ട് യാത്ര, അതില്‍ തന്നെ അമിത ഭാരം, തുടങ്ങി പല രാജ്യങ്ങളിലേയും കടുത്ത നിയമങ്ങള്‍ എന്നിവയും  അഭയാര്‍ഥി മരണങ്ങള്‍ക്ക് കാരണമാകുന്നു. ഈ വിഷയത്തില്‍ ഹന്ഗ്രി അടക്കമുള്ള ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എടുത്ത നിലപാടുകള്‍ കടുത്ത വിമര്‍ശനത്തിന് വഴി വച്ചിരുന്നു.

ഈ വര്ഷം തുര്‍ക്കിക്കും ഗ്രീസിനും ഇടയ്ക്കുള്ള സമുദ്ര പാതയില്‍ 383 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിക്കുംലിബിയയ്ക്കുമിടയില്‍ 2606 പേരാണ് മരിച്ചത്. ഫ്രാന്‍സും യുകെയുമടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ അവരുടെ അതിര്‍ത്തികള്‍ കൊട്ടിയടയ്ക്കുക കൂടിചെയ്ത സാഹചാര്യത്തില്‍ സിറിയയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ രക്ഷപ്പെടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

Read More >>