ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി റെജികുമാറിന് വധശിക്ഷ

കൊലപ്പെടുത്തിയ ശേഷം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കപ്പെട്ട ലിസിയുടെ മൃതദേഹമാണ് പോലീസ് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന്, വീടിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി മക്കളുടെ മൃതദേഹവും കണ്ടെടുത്തു

ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി റെജികുമാറിന് വധശിക്ഷ

പട്ടാമ്പിക്കടുത്തുള്ള അമ്മിയൂറില്‍ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി റെജികുമാറിന്(40) വധശിക്ഷ.കൊലപ്പെടുത്തിയ ശേഷം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കപ്പെട്ട ലിസിയുടെ മൃതദേഹമാണ് പോലീസ് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന്, വീടിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി മക്കളുടെ മൃതദേഹവും കണ്ടെടുത്തു. റെജികുമാറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതെപ്പറ്റി ഭാര്യ ചോദ്യം ചെയ്തതാണ് സ്വന്തം കുടുംബത്തെ കൊന്നൊടുക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ നിരീക്ഷണം.


2008 ജൂലൈയിലാണ് സംഭവം. ജൂലൈ 8നും 22നും മദ്ധ്യേ രണ്ടു ദിവസങ്ങളിലായാണ് അഞ്ചു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. ഭാര്യ ലിസി(38)യെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പാലായിലെ ബോര്‍ഡിംഗ് സ്‌ക്കൂളില്‍ പഠിക്കുന്ന മറ്റു രണ്ടു മക്കളെയും വീട്ടില്‍ വിളിച്ചുകൊണ്ട് വന്ന ശേഷം റെജികുമാര്‍ കൊല്ലുകയായിരുന്നു.പെണ്മക്കളില്‍ ഒരാളെ കൊല ചെയ്യുന്നതിന് മുന്‍പ് ഇയാള്‍ ബലാല്‍സംഗം ചെയ്തതായി പരിശോധനയില്‍ തെളിഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം 302 , 376, 201 വകുപ്പുകള്‍ പ്രകാരം യഥാക്രമം കൊലപാതകം,ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷാര്‍ഹനാണെന്ന്കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെജികുമാറിന് കോടതി വധശിക്ഷ നല്‍കിയത്. 2014 നവംബര്‍ 12നാണ്  ഹൈകോടതി വിധി ഉണ്ടായത്.

വിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതിയില്‍ സന്നിഹിതരായിരുന്ന ലിസിയുടെ മാതാപിതാക്കള്‍ തോമസും മേരിയും കോടതിയുടെ തീരുമാനത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ മകളെയും പേരക്കുട്ടികളെയും കൊന്നവനു ദൈവം കൊടുത്ത ശിക്ഷയാണിതെന്നായിരുന്നു അവരുടെ പ്രതികരണം.

Read More >>