ഡാലസില്‍ പ്രതിഷേധപ്രകടനത്തിനിടെ പോലീസിന് നേരെ വെടിവയ്പ്പ്, നാല് പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ആഴ്ചയിൽ കറുത്ത വർഗ്ഗക്കാരായ 2പേരെ പോലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ചു നടത്തിയ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്.

ഡാലസില്‍ പ്രതിഷേധപ്രകടനത്തിനിടെ പോലീസിന് നേരെ വെടിവയ്പ്പ്, നാല് പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ആഴ്ചയിൽ കറുത്ത വർഗ്ഗക്കാരായ 2പേരെ പോലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ചു അമേരിക്കയിലെ ഡാലസിൽ നടത്തിയ മാർച്ച് സംഘർഷാഭരിതമായി. പ്രതിഷേധക്കാർക്കിടയില്‍ നിന്ന് ചിലര്‍  പോലീസിനു നേരെ വെടിയുതിർക്കുകയും 4 പോലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. 7 പോലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

അമേരിക്കന്‍ സമയം, വ്യാഴാഴ്ച പുലർച്ചെ 8.45 ഓടെയാണ് ആക്രമണമുണ്ടായത്. നൂറുകണക്കിനു ആളുകൾ തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ നിന്നും രണ്ടു പേരാണ് പോലീസിനു നേരെ വെടിയുതിർത്തത്.


പരിഭ്രാന്തരായ ചിതറിയ ഓടിയ പ്രതിഷേധക്കാരുടെ ഇടയിൽ നിന്നും ആക്രമികളെ മാത്രം പ്രതിരോധിക്കുവാനുള്ള പോലീസിന്റെ നിസഹായാവസ്ഥ ആക്രമികൾ മുതലെടുത്തു എന്നു പോലീസ് മേധാവി ഡേവിഡ് ബ്രൗൺ മാധ്യമങ്ങളെ അറിയിച്ചു.

ആക്രമി എന്നു സംശയിക്കുന്ന ഒരാൾ പിടിയിലായെന്നും, മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ഡാലസ് പോലീസ് അറിയിച്ചു. ഇനിയും പിടിക്കിട്ടാനുള്ള ആക്രമി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് ട്വിറ്റര്‍ മുഖേന പുറത്തു വിട്ടു.

Read More >>