ആർ.സുകേശനെതിരെ നടപടി ശുപാർശ ചെയ്തു ക്രൈംബ്രാഞ്ച് റിപ്പോർട്ട്

മുൻധാരണകൾ പുലർത്തിയാണ് സുകേശൻ കേസന്വേഷണം നടത്തിയത് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ആർ.സുകേശനെതിരെ നടപടി ശുപാർശ ചെയ്തു ക്രൈംബ്രാഞ്ച് റിപ്പോർട്ട്

ബാർ കോഴ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് എസ്.പി ആർ.സുകേശൻ കേസ് അന്വേഷണത്തില്‍  മനപൂർവ്വമായ വീഴ്ച വരുത്തിയെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മുൻധാരണകൾ പുലർത്തിയാണ് സുകേശൻ കേസന്വേഷണം നടത്തിയത് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ബാർ കോഴക്കേസിൽ പരാതിക്കാരനായ ബിജു രമേശ് ബാർ ഉടമകളുടെ യോഗത്തിൽ സുകേശിന്റെ പേര് പരാമർശിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ സഹായം തങ്ങൾക്ക് ലഭിക്കുമെന്നു ബിജു രമേശ് പറയുന്നതായും ആ ശബ്ദരേഖയിൽ ഉണ്ടായിരുന്നത് വൻ വിവാദമുയർത്തി. കൂടാതെ സുകേശൻ നൽകിയ അന്വേഷണ റിപ്പോർട്ടിൽ നടപടി

ക്രമങ്ങൾ പാലിച്ചിട്ടില്ലായെന്ന് കണ്ടെത്തി വിജിലൻസ് മേധാവി അതില്‍ തിരുത്തൽ വരുത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ, കേസിനെ സ്വാധീനിക്കാവുന്ന തരത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട സുകേശന്റെ നടപടി നിയമവിരുദ്ധമാണെന്നും, അതിനാൽ തന്നെ ഉചിതമായ നടപടികൾ ശുപാർശ ചെയ്യുന്നുവെന്നും ക്രൈംബ്രാഞ്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Read More >>