കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്

ഉദയംപേരൂരില്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയവരേയും പാര്‍ട്ടി വിട്ടവരേയും കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സി.പി.ഐയില്‍ ചേര്‍ത്തതിനെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങളാണ് ഈ വിമര്‍ശനങ്ങളുടെ കാരണം.

കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ വിമര്‍ശനവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്.

കാനം രാജേന്ദ്രന്‍ ഇടതു മുന്നണിയുടെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സിപിഐഎം എറണാകുളം ജില്ലാ ഘടകത്തിന്‍റെ പൊതുവായ വിമര്‍ശനം. ഉദയംപേരൂരില്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയവരേയും പാര്‍ട്ടി വിട്ടവരേയും കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സി.പി.ഐയില്‍ ചേര്‍ത്തിരുന്നു. ഇതിനായി സംഘടിപ്പിച്ച ചടങ്ങില്‍ കാനം രാജേന്ദ്രന്‍ സി.പി.ഐ.എമ്മിനെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു.


കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് വിട്ട് വരുന്നവരെ ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ ആട്ടിയോടിക്കാന്‍ തന്‍റെ പാര്‍ട്ടി തയ്യാറല്ലെന്ന് കാനം രാജേന്ദ്രന്‍ വിമതരെ സി.പി ഐയിലേക്ക് സ്വാഗതം ചെയ്യവേ അഭിപ്രായപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടു പോകുന്നവരെ ഇടതുപക്ഷത്തു തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയണമെന്നും അല്ലാത്ത പക്ഷം അവര്‍ ഇടതുപക്ഷ ചിന്തഗതിയില്ലാത്ത മറ്റു പാര്‍ട്ടികള്‍ തേടി പോകുമെന്നും, ഇതൊഴിവാക്കാനാണ് സിപിഐ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഒരു മുന്നണി നേതാവിന് ചേരാത്ത വിധത്തിലായിരുന്നു കാനത്തിന്റെ പ്രസംഗമെന്നും ഇതിനെ കുറിച്ചു അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകണമെന്നും സി.പി.ഐ.എം എറണാകുളം ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപെട്ടു.

Read More >>