കണ്ണൂർ വീണ്ടും ചോരക്കളമാകുന്നു; ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം

രാമന്തളി കുന്നരു കാരന്താട്ട് സി പി ഐ എം പ്രവര്‍ത്തകനായ സി വി ധനരാജാണ് പത്ത് മണിയോടെ ആദ്യം കൊല ചെയ്യപ്പെടുന്നത്. തുടര്‍ന്ന് പതിനൊന്നുമണിയോടെയാണ് അന്നൂരിലെ ബി എം എസ് പ്രവര്‍ത്തകനായ ഓട്ടോ തൊഴിലാളി സി കെ രാമചന്ദ്രന്‍ കൊല്ലപ്പെടുന്നത്.

കണ്ണൂർ വീണ്ടും ചോരക്കളമാകുന്നു; ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം

കണ്ണൂർ: രാഷ്ട്രീയ പകപോക്കല്‍ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട കണ്ണൂര്‍ വീണ്ടും പുകയുന്നു. ഒരു മണിക്കൂറിനുള്ളില്‍ പയ്യന്നൂര്‍ മേഖലയില്‍ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. രാമന്തളി കുന്നരു കാരന്താട്ട് സി പി ഐ എം പ്രവര്‍ത്തകനായ സി വി ധനരാജാണ് പത്ത് മണിയോടെ ആദ്യം കൊല ചെയ്യപ്പെടുന്നത്. തുടര്‍ന്ന് പതിനൊന്നുമണിയോടെയാണ് അന്നൂരിലെ  ബി എം എസ് പ്രവര്‍ത്തകനായ ഓട്ടോ തൊഴിലാളി സി കെ രാമചന്ദ്രന്‍ കൊല്ലപ്പെടുന്നത്.

kannur-1

രാത്രി പത്ത് മണിയോടെ വീട്ടുമുറ്റത്ത് ബൈക്കില്‍ വന്നിറങ്ങിയ ധനരാജിനെ മൂന്നു ബൈക്കുകളിലായെത്തി പതിയിരുന്ന സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാനമായ രീതിയില്‍ സ്വന്തം വീട്ടില്‍ വച്ചാണ് രാമചന്ദ്രനും കുത്തേല്‍ക്കുന്നത്. തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ചില വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. ഇരു പക്ഷവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആര്‍ എസ് എസ്സിന്റെ തീവ്രവാദ ശ്രമങ്ങളുടെ ഭാഗമാണ് കൊലപാതകമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തിന് പിറകിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.


kannur-2

രാമചന്ദ്രന്റെ കൊലപാതകത്തിന് പിറകില്‍ സി പി ഐ എം ആണെന്ന ആരോപണവുമായി ബി ജെപി നേതൃത്വം രംഗത്തുവന്നു. നിരവധി ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സി പി എം അക്രമം അഴിച്ചു വിടുന്നതായും അവര്‍ ആരോപിച്ചു.

kannur-3

പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇന്ന് സി പി ഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹം  ഇന്ന് സംസ്‌കരിക്കും . അതുകൊണ്ടു തന്നെ പയ്യന്നൂര്‍ പ്രദേശത്ത് പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

kannur-5

Story by