കോവളത്ത് സിപിഐ(എം) പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്നു ; ഭാര്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

കോളിയൂര്‍ സ്വദേശി മേരി ദാസനാണ് (45) കൊല്ലപ്പെട്ടത്

കോവളത്ത് സിപിഐ(എം) പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്നു ;  ഭാര്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് അക്രമി സംഘം സിപിഐ(എം) പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി മേരി ദാസനാണ് (45) കൊല്ലപ്പെട്ടത്.ഭാര്യ ഷീജയെയും കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.ഷീജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദക്ഷിണമേഖലാ ഡിജിപിയും സംഘവും സംഭവ സ്ഥലം സന്ദര്‍ശിച്ചു.മൂന്നംഗ അക്രമിസംഘം പിന്‍വാതിലിലൂടെ അകത്തു കടന്നു ആക്രമണം നടത്തിയതാകാം എന്നാണ് പോലീസിന്റെ നിഗമനം. പുലര്‍ച്ചെയാണ് സംഭവം എന്ന് ഫോറന്‍സിക് വിദഗ്ധര്‍ കരുതുന്നു. രാത്രി അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെന്നും പുലര്‍ച്ചെ പുറത്തിറങ്ങിയപ്പോള്‍ അച്ഛനും അമ്മയും വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്നും ഇരുവരുടെ പെണ്മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മേരി ദാസന്റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലാണ്.തലയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ഷീജയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുകയാണ്.

Read More >>