ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ സിപിഐ(എം); സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

കഴിഞ്ഞ വര്‍ഷം വരെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരില്‍ മാത്രമാണ് സിപിഐ(എം) സമാന്തര പരിപാടി സംഘടിപ്പിച്ചിരുന്നത്. സിപിഐ(എം)ന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷം പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തവണ ശ്രീകൃഷ്ണ ജയന്തി ദിനമായ ഓഗസ്റ്റ് 24ന് സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ സിപിഐ(എം) ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ സിപിഐ(എം); സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഐ(എം). ആര്‍എസ്എസിന് സമാന്തരമായി സംസ്ഥാനത്തെമ്പാടും പരിപാടികള്‍ സംഘടിപ്പിക്കാനാണ് സിപിഐ(എം) തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരില്‍ മാത്രമാണ് സിപിഐ(എം) സമാന്തര പരിപാടി സംഘടിപ്പിച്ചിരുന്നത്.

സിപിഐ(എം)ന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷം പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തവണ ശ്രീകൃഷ്ണ ജയന്തി ദിനമായ ഓഗസ്റ്റ് 24ന് സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ സിപിഐ(എം) ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഘോഷയാത്ര സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ ഗുരുവിളംബരം പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 24 ചട്ടമ്പിസ്വാമി ദിനം മുതല്‍ അയ്യങ്കാളി ദിനമായ 28വരെ വര്‍ഗീയ വിരുദ്ധ പ്രചാരണ പരിപാടികള്‍ നടത്തുമെന്നാണ് സിപിഐ(എം) അറിയിച്ചിരിക്കുന്നത്.


ഇത്തവണ ചട്ടമ്പിസ്വാമി ജയന്തിയും ശ്രീകൃഷ്ണജയന്തിയും ഓഗസ്റ്റ് 24ന് തന്നെയാണ്. ഈ ദിവസം കേരളത്തിലെ 2000 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടത്താനാണ് ലോക്കല്‍ കമ്മിറ്റികള്‍ക്ക് സിപിഐ(എം) നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ മാത്രം 206 കേന്ദ്രങ്ങളിലാണ് സിപിഐഎം സമാന്തര ഘോഷയാത്ര നടത്തുന്നത്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് അടക്കമുളളവര്‍ നടത്തുന്ന ഇത്തരം പരിപാടികളെ അവരില്‍ നിന്നും അടര്‍ത്തിമാറ്റുകയെന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്.

Read More >>