സിപിഐ(എം) പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും

സിപിഐ(എം) പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹില്‍ തുടക്കമാകും.

സിപിഐ(എം) പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: സിപിഐ(എം) പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹില്‍ തുടക്കമാകും. ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന സിപിഐഎം പ്ലീനറി മീറ്റിംഗിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതാവും പിബിയുടെ മുഖ്യ അജണ്ട. പ്ലീനറി മീറ്റിംഗിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വന്നതിനാല്‍ മീറ്റിംഗിന്റെ അജണ്ടകള്‍ പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമ്മിച്ചതിനെ കുറിച്ച് വിഎസ് പിബിക്ക് അയച്ച കത്തും ചര്‍ച്ചയായേക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. അതേസമയം വിഎസിന്റെ പദവി കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതിനാല്‍ നേതൃത്വത്തിനുള്ള അതൃപ്തിയും ചര്‍ച്ചയായേക്കും. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തും.

Read More >>