ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ കരുതല്‍ നടപടികളുമായി പോലീസ്

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലഗോകുലത്തിന് സമാന്തരമായി സിപിഐഎം പിന്തുണയുള്ള സാംസ്‌കാരിക വിഭാഗങ്ങളും ഇത്തവണ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഘോഷയാത്രകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ കരുതല്‍ നടപടികളുമായി പോലീസ്

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോലീസ് കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലഗോകുലത്തിന് സമാന്തരമായി സിപിഐഎം പിന്തുണയുള്ള സാംസ്‌കാരിക വിഭാഗങ്ങളും ഇത്തവണ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഘോഷയാത്രകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ജില്ലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രശ്‌നരഹിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്ന ഉത്തരവാദിത്തമാണ് പൊലീസിന് ഉള്ളത്. ഇതിനായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ആളുകളുടെ പേരുകള്‍ നല്‍കാന്‍ ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കി. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും പരിപാടികള്‍ സംഘടിപ്പിക്കുന്നവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ വര്‍ഷം തന്നെ സിപിഐഎം നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ വിപുലമായ രീതിയില്‍ ഏരിയ അടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം.