ഓണവിപണിയിൽ കളംപിടിക്കാൻ പച്ചക്കറി കൃഷിയുമായി സിപിഐ(എം)

കഴിഞ്ഞ തവണ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവകൃഷിക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇത് മുന്നില്‍ക്കണ്ടുകൊണ്ടു തന്നെ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

ഓണവിപണിയിൽ കളംപിടിക്കാൻ പച്ചക്കറി കൃഷിയുമായി സിപിഐ(എം)

സിപിഐ(എം) പരിസ്ഥിതി രംഗത്ത് ഇടപെടല്‍ ശക്തമാക്കാന്‍ ഒരുങ്ങുന്നു. ഓണം മുന്നില്‍ക്കണ്ട് അന്യ സംസ്ഥാനത്തെ ആശ്രയിക്കാതെ തദ്ദേശീയമായി പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള നീക്കം പാര്‍ട്ടി നേതൃത്വത്തില്‍ ആരംഭിച്ചു. ജൈവകൃഷിക്കൊപ്പം വൃക്ഷത്തെ നടീലും മഴക്കുഴി നിര്‍മ്മാണവും പാര്‍ട്ടി നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനുള്ള നീക്കവും സിപിഐ(എം) ആരംഭിച്ചു.

കഴിഞ്ഞ തവണ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവകൃഷിക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇത് മുന്നില്‍ക്കണ്ടുകൊണ്ടു തന്നെ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണവും കാര്യക്ഷമമായി കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി തീരുമാനം. വൃക്ഷത്തൈകള്‍ നട്ട് ചെറു കാടുകള്‍ സൃഷ്ടിക്കുകയും പരമ്പരാഗത രീതിയില്‍ അവയെ പരിരക്ഷിക്കാനും പാര്‍ട്ടി തലത്തില്‍ തീരുമാനമെടുത്ത് അവ നടപ്പാക്കിത്തുടങ്ങി. വിശേഷ ദിവസങ്ങളില്‍ വൃക്ഷത്തൈ നട്ട ശേഷം അധികൃതര്‍ അങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി അണികളെ തന്നെ ഇവയുടെ സംരക്ഷണത്തിന് ചുമതലപ്പെടുത്തുകയാണ് സിപിഐ(എം) തീരുമാനം. ഇതിനായി ബ്രാഞ്ച് മുതലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

വേനലില്‍ ജലദൗര്‍ലഭ്യത നേരിടുന്ന അവസ്ഥ കണ്ടറിഞ്ഞ് മഴക്കുഴി നിര്‍മ്മാണമാണ് സിപിഐ(എം) ഏറ്റെടുക്കുന്ന മറ്റൊരു പദ്ധതി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് നടന്ന പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ മുകേഷിന്റെ സാന്നിദ്ധ്യത്തില്‍ നടന്‍ മധുപാല്‍ നിര്‍വഹിച്ചു. കൊല്ലം ജില്ലയില്‍ മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ രണ്ട് ലക്ഷം മരം വച്ച് പിടിപ്പിക്കലാണ് ലക്ഷ്യം.

Read More >>