ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സിപിഐ(എം) നിലപാടില്‍ മാറ്റമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളുടേയും കാര്യത്തില്‍ സിപിഐഎമ്മിന്റെ നിലപാട് ഇതാണ്. സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സിപിഐ(എം) നിലപാടില്‍ മാറ്റമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ്  സിപിഐഎമ്മിന്റെ നിലപാട് . സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്നായിരുന്നു 2008-ല്‍ വിഎസ് അച്യുതാനന്ദന്‍  സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ആ നിലപാട് തിരുത്തി ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ അനുവദിക്കണമെന്ന് യുഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. ഇന്നലെ കേസ് പരിഗണിക്കവേ  സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്തെന്ന്  ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് എടുത്തു ചോദിച്ചപ്പോഴാണ് ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ ഭരണഘടനാപരമായ വിഷയങ്ങള്‍ കൂടി പരിഗണിക്കമെന്നും  മുന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച  സത്യവാങ്മൂലത്തില്‍  ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും  നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

Read More >>