എറണാകുളം ജില്ലാകലക്ടര്‍ രാജമാണിക്ക്യത്തിനെതിരെ സിപിഐ

വ്യാപകമായ അഴിമതിയാണ് കലക്ടര്‍ അധികാരത്തിലേറിയ ശേഷം നടന്നിരിക്കുന്നത്. സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തതിലും ഭൂമിഗീതം പരിപാടി നടത്തിയതിലും അഴിമതി നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കളക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു.

എറണാകുളം ജില്ലാകലക്ടര്‍ രാജമാണിക്ക്യത്തിനെതിരെ സിപിഐ

എറണാകുളം ജില്ലാകലക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിപിഐ രംഗത്ത്. കലക്ടര്‍ അഴിമതിക്കാരനാണെന്നും കലക്ടറുടെ നേതൃത്വണത്തിലുള്ള ജില്ലാ ഭരണകൂടം നിര്‍ജീവമാണെന്നും സിപിഐ ആരോപിച്ചു. അതിനാല്‍ രാജമാണിക്യത്തെ കളക്ടറുടെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സിപിഐ എറണാംകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

വ്യാപകമായ അഴിമതിയാണ് കലക്ടര്‍ അധികാരത്തിലേറിയ ശേഷം നടന്നിരിക്കുന്നത്. സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തതിലും ഭൂമിഗീതം പരിപാടി നടത്തിയതിലും അഴിമതി നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കളക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു.

കലക്ടര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 16 നു ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും പി രാജു മാധ്യമങ്ങളെ അറിയിച്ചു.

വാവാദ സ്വാമി സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തത് വിവാദമായതിനെ തുടര്‍ന്ന് കീഴ്ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കുമെതിരെ നടപടിയെടുക്കാത്തത് ശരിയല്ലെന്ന് കാട്ടി സിപിഐയുടെ പോഷക സംഘടനയായ എഐവൈഎഫും രംഗത്തു വന്നിരുന്നു.

Read More >>