സിനിമ പാരഡീസോ ക്ലബ്ബിന്റെ വാർഷികാഘോഷം പത്തിന്, ദിലീഷ് പോത്തൻ പങ്കെടുക്കുന്നു

ഫെയ്‌സ്ബുക്കിലെ സിനിമ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന സിനിമ പാരഡീസോ ക്ലബ്ബിന്റെ അഞ്ചാം വാർഷികാഘോഷം ജുലൈ പത്തിന്. എറണാകുളം പാലാരിവട്ടത്തെ ഡോൺ ബോസ്‌കോ കൾച്ചറൽ സെന്ററിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്.

സംവിധായകൻ ദിലീഷ് പോത്തനാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുമ്പ് ഡോൺ പാലത്തറ സംവിധാനം ചെയ്ത ശവം സിനിമയുടെ പ്രദർശനം ഉണ്ടായിരിക്കും.

ഉദ്ഘാടനത്തെ തുടർന്ന് മലയാളത്തിലേക്ക് റിയലിസ്റ്റിക് സിനിമയുടെ തിരിച്ചുവരവും സെൻസൻ ബോർഡും എന്ന വിഷയത്തിൽ ചർച്ചയുണ്ടാകും. ദിലീഷ് പോത്തൻ, സനൽകുമാർ ശശിധരൻ, മിഥുൻ മാനുവൽ തോമസ്, സുനിൽ ഇബ്രാഹിം, മനീഷ് നാരായണൻ, ഡോൺ പാലത്തറ, തുടങ്ങിയവർ പങ്കെടുക്കുന്നു.

ബെൻ മാത്യു എഴുതിയ സിനിമ പാരഡീസോ ക്ലബ്ബിന്റെ ചരിത്രം ഇവിടെ വായിക്കാം. 

cpc

Story by