എറണാകുളത്തെ കെപിസിസി ഓഫീസ് കോടതി അടച്ചുപൂട്ടി

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ഭാഗമായ കെട്ടിടം സംരക്ഷിക്കണമെന്ന മുറവിളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിതലത്തില്‍ താല്‍പര്യം കാട്ടിയിരുന്നില്ലെന്നും ആരോപണമുണ്ട്. കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് 12 നു മുന്‍പ് കെട്ടിടത്തിലെ സാധന സാമഗ്രികള്‍ മാറ്റണം.

എറണാകുളത്തെ കെപിസിസി ഓഫീസ് കോടതി അടച്ചുപൂട്ടി

എറണാകുളത്തെ കെപിസിസി ഓഫീസിന് കോടതിയുടെ താഴ്. വാടക സംബന്ധിച്ച കേസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഓഫീസ് കോടതി പൂട്ടിയത്. മഹാരാജാസ് കോളജ് മൈതാനത്തിനു സമീപം 1956 ലാണ് കെപിസിസി ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്.

ഓഫീസിന്റെ വാടക 2012 വരെ പ്രതിമാസം 3,000 രൂപയായിരുന്നു. ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ വാടക 25,000 രൂപയായി വര്‍ധിപ്പിച്ചെങ്കിലും കേസ് തുടര്‍ന്നു. 2012 ലാണു കേസ് കെട്ടിട ഉടമയ്ക്ക് അനുകൂലമായി വിധിച്ചത്. എന്നാല്‍ കോടതി നടപടികള്‍ ഇത്രത്തോളമെത്തിയതു കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ഭാഗമായ കെട്ടിടം സംരക്ഷിക്കണമെന്ന മുറവിളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിതലത്തില്‍ താല്‍പര്യം കാട്ടിയിരുന്നില്ലെന്നും ആരോപണമുണ്ട്. കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് 12 നു മുന്‍പ് കെട്ടിടത്തിലെ സാധന സാമഗ്രികള്‍ മാറ്റണം.

1956 ല്‍ മൂവാറ്റുപുഴ മാടപ്പറമ്പില്‍ കുടുംബത്തില്‍ നിന്നാണു കെപിസിസി ഈ കെട്ടിടം വാടകയ്ക്ക് എടുത്തത്. പിന്നീടു പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്തേക്കു മാറ്റിയെങ്കിലും ഇന്ദിരാഗാന്ധിയടക്കമുള്ളവര്‍ സന്ദര്‍ശിച്ചിട്ടുള്ള പ്രസ്തുത കെട്ടിടത്തിലെ പാര്‍ട്ടി ഓഫിസ് അങ്ങനെതന്നെ നിലനിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എ.കെ.ആന്റണി, വയലാര്‍ രവി എന്നിവര്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് കൂടിയാണ് ഇത്. ആന്റണിക്ക് ഇപ്പോഴും ഇവിടെ ഒരു മുറിയുണ്ട്. എട്ടു വലിയ മുറികളും നാലു ചെറിയ മുറികളും നാലു ടോയ്‌ലെറ്റുകളുമാണ് കെട്ടിടത്തിലുള്ളത്.

Read More >>