കുറ്റപത്രത്തിന് വ്യക്തതയില്ല; കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിനെ ഒഴിവാക്കി സിബിഐ നല്‍കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു

സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ ഇവരെ ഒഴിവാക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരെ മാത്രം പ്രതികളാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തിന് വ്യക്തതയില്ല; കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിനെ ഒഴിവാക്കി സിബിഐ നല്‍കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായ സലിംരാജിനെ ഒഴിവാക്കി സിബിഐ നല്‍കിയ കുറ്റപത്രം സിജെഎം കോടതി തിരിച്ചയച്ചു. സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനുളള കാരണം സിബിഐ വ്യക്തമാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് കോടതി കുറ്റപത്രം തിരിച്ചയച്ചത്.

സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ ഇവരെ ഒഴിവാക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരെ മാത്രം പ്രതികളാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍.


പ്രസ്തുത കേസില്‍ കേസില്‍ 21മത് പ്രതിയായിരുന്നു സലിംരാജ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാനായി അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയിരുന്നു.

കടകംപള്ളി വില്ലേജിലെ 400ല്‍ അധികം കുടുംബങ്ങളുടെ 44.5 ഏക്കര്‍ ഭൂമി തണ്ടപ്പേര് തിരുത്തി സ്വന്തമാക്കി എന്നാണ് സലീംരാജിന് എതിരെയുള്ള കേസ്. 14 കോടിയുടെ തട്ടിപ്പ് ഇതുമായി ബന്ധപ്പെട്ട് നടന്നെന്നും തണ്ടപ്പേര് മാറ്റുന്നതിനായി മാത്രം 60 ലക്ഷത്തോളം രൂപ ചെലവഴിച്ചതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Read More >>