അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ പ്രതിയായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ഒഴിവാക്കിയതെന്തെന്ന് വിജിലന്‍സിനോട് കോടതി

പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് കാന്തപുരത്തെ കേസില്‍ പ്രതി ചേര്‍ക്കാതിരുന്നതെന്നും എന്നാല്‍ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുന്നതിന് വിരോധമില്ലെന്നും അഡ്വ. ശൈലജന്‍ കോടതിയെ അറിയിച്ചു.

അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ പ്രതിയായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ഒഴിവാക്കിയതെന്തെന്ന് വിജിലന്‍സിനോട് കോടതി

പ്രതിയായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ വിജിലന്‍സ് ഒഴിവാക്കിയതെന്തിനെന്ന് വിജിലന്‍സ് ജഡ്ജി വി. ജയറാം. അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ നാലാംപ്രതിയായ കാന്തപുരത്തെ ഒഴിവാക്കിയ ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സിനോട് കാരണം വ്യക്തമാക്കാന്‍ സ്പെഷ്യല്‍ ജഡ്ജി ആവശ്യപ്പെട്ടത്. വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിതായി വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ശൈലജന്‍ പറഞ്ഞു.


പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് കാന്തപുരത്തെ കേസില്‍ പ്രതി ചേര്‍ക്കാതിരുന്നതെന്നും എന്നാല്‍ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുന്നതിന് വിരോധമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അഡ്വ. ശൈലജന്‍ സൂചിപ്പിച്ചു. ഹര്‍ജിയില്‍ കോടതി ഏഴിന് വിധി പറയും.

കറപ്പതോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍ കോളെജ് അടക്കം പണിതെന്ന ആരോപണവുമായി ഇരിട്ടി സ്വദേശിയായ എ.കെ ഷാജിയാണ് അഞ്ചരക്കണ്ടി കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ഇ.നാരായണന്‍ മുഖേന ഹര്‍ജി നല്‍കിയത്.

കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പരാതിയിന്‍മേല്‍ വിജിലന്‍സ് എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതും. തുടര്‍ന്ന് വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം മറിച്ച് നല്‍കിയ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ ഇതില്‍ നിന്നും ഒഴിവാകുകയായിരുന്നു.

പരാതിയില്‍ കാന്തപുരം ഇല്ലെന്നാണ് വിജിലന്‍സ് പറയുമ്പോള്‍ പരാതിക്കാരന്‍ ഇത് നിഷേധിച്ചിരുന്നു. തന്റെ കേസില്‍ നാലാമത്തെ എതിര്‍ കക്ഷിയാണ് കാന്തപുരമെന്നും അതിലൊരു മാറ്റവും ഇല്ലെന്നും പരാതിക്കാരന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചു.

Read More >>