തൃശൂരിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജ് ഷോപ്പില്‍ നിന്നും ഒരുലക്ഷം രൂപ വാങ്ങിയെന്ന് മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ സഹായി

തൃശൂര്‍ പടിഞ്ഞാറേക്കോട്ട കണസ്യുമര്‍ഫെഡിന്റെ ബിവറേജ് ഷോപ്പില്‍ നിന്നും ഒരു ലക്ഷം രൂപ മന്ത്രി സിഎന്‍ ബാലകൃഷ്ണനു വേണ്ടി വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്.

തൃശൂരിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജ് ഷോപ്പില്‍ നിന്നും ഒരുലക്ഷം രൂപ വാങ്ങിയെന്ന് മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ  സഹായി

കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ വാങ്ങിയെന്ന് മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ സഹായിയുടെ മൊഴി. എന്നാല്‍ പണം വാങ്ങിയത് മന്ത്രിക്കുവേണ്ടിയല്ലെന്നാണ് ഇയാള്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുള്ളത്. ഇതുള്‍പ്പെട്ട മൊഴി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

തൃശൂര്‍ പടിഞ്ഞാറേക്കോട്ട കൺസ്യൂമര്‍ഫെഡിന്റെ ബിവറേജ് ഷോപ്പില്‍ നിന്നും ഒരു ലക്ഷം രൂപ മന്ത്രി സിഎന്‍ ബാലകൃഷ്ണനു വേണ്ടി വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്.

പണം വാങ്ങിയെന്ന് മന്ത്രിയുടെ സഹായി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വാങ്ങിയ പണം മന്ത്രിക്കു വേണ്ടിയല്ലായിരുന്നെന്നും അതു പിന്നീട് തിരിച്ചടയ്ക്കുകയായിരുന്നുവെന്നും സഹായി മൊഴി നല്‍കി. ഈ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.

Read More >>