കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു മുരളീധരനും സതീശനും

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ ലക്ഷ്യമിട്ട് കെ മുരളീധരനും വിഡി സതീശനും നടത്തിയ പരസ്യ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ വീണ്ടും പൊതുജന മധ്യത്തില്‍ എത്തിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു മുരളീധരനും സതീശനും

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ കുറഞ്ഞു ദിവസങ്ങളിലായി ഡല്‍ഹി കേന്ദ്രമാക്കി നടത്തിയ ചര്‍ച്ചകള്‍ താല്‍കാലികമായിയെങ്കിലും പ്രശ്നങ്ങള്‍ക്ക് ഒരു അയവ് വരുത്തുമെന്ന് കരുതിയിരുന്നുവെങ്കിലും കാര്യങ്ങളുടെ പോക്ക് സംസ്ഥാന നേതൃത്വത്തിന് അത്ര സുഖകരമല്ല.

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ ലക്ഷ്യമിട്ട്   കെ മുരളീധരനും വിഡി സതീശനും  നടത്തിയ പരസ്യ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ വീണ്ടും പൊതുജന മധ്യത്തില്‍ എത്തിച്ചിരിക്കുന്നത്.

മേല്‍ത്തട്ടിലുള്ളവര്‍ക്കു സ്വന്തം കസേരയെക്കുറിച്ച് ആശങ്കയാണെന്നു കെ മുരളീധരന്‍ പരിഹസിച്ചപ്പോള്‍ കെപിസിസി നേതൃത്വത്തിന് ഔചിത്യമില്ലെന്നു വിഡി സതീശനും തുറന്നടിച്ചു.

കുറ്റിച്ചൂലുകളെ മല്‍സരിപ്പിച്ചു പിന്നീട് തോല്‍വിയുടെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണു നേതൃത്വമെന്നു മുരളീധരന്‍ പറഞ്ഞു. വിഡി സതീശന്‍ സുധീരനെ മാത്രമല്ല മറിച്ചു അഴിമതിയുടെ മുഖമായിരുന്നു കോണ്‍ഗ്രസിനെന്നു  പറഞ്ഞ് ഉമ്മന്‍ചാണ്ടിയേയും കണക്കിന് പരിഹസിച്ചു.

കോണ്‍ഗ്രസില്‍ വിഎം സുധീരനെ ലക്ഷ്യമിട്ടു നടക്കുന്ന നീക്കം ശക്തമാകുന്നതിന്റെ സൂചനകളാണു മുരളീധരനും വിഡി സതീശനും നല്‍കിയത്. ഹൈക്കമാന്റിനെ ശ്രദ്ധ വീണ്ടും കേരളത്തിലേക്കു ക്ഷണിക്കാനുള്ള ചില നേതാക്കളുടെ ആസൂത്രിത  നീക്കമാണ് പുതിയ പ്രസ്താവനകള്‍ എന്നും സൂചനയുണ്ട്.

Read More >>