ദേശീയ ഗാനം തെറ്റായി ആലപിച്ചെന്നു സണ്ണി ലിയോണിനെതിരെ പോലീസില്‍ പരാതി

ദേശീയ ഗാനം ആലപിച്ചപ്പോള്‍ അധിക സമയം എടുത്തു എന്ന് അമിതാബ് ബച്ചനെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ പരാതി നല്‍കിയ ഉല്ലാസ് എന്നയാളാണ് സണ്ണി ലിയോണിനെതിരെയും ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

ദേശീയ ഗാനം തെറ്റായി ആലപിച്ചെന്നു സണ്ണി ലിയോണിനെതിരെ പോലീസില്‍ പരാതി

ദേശീയ ഗാനം തെറ്റായി ആലപിച്ചു എന്നാരോപിച്ച് ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായി പരാതി. ഡല്‍ഹി, ന്യൂ അശോക്‌ നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. വ്യാഴാഴ്ച മുംബൈയില്‍ നടന്ന പ്രൊ കബഡി ലീഗിന്‍റെ മത്സരം ഉത്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു സണ്ണി ലിയോണ്‍ ദേശിയ ഗാനം സദസ്സിനോപ്പം ചേര്‍ന്ന് ആലപിച്ചത്.

ദേശീയ ഗാനം ആലപിച്ചപ്പോള്‍ അധിക സമയം എടുത്തു എന്ന് അമിതാബ് ബച്ചനെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ പരാതി നല്‍കിയ ഉല്ലാസ് എന്നയാളാണ് സണ്ണി ലിയോണിനെതിരെയും ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. സിന്ദ് എന്ന വാക്ക് നടി തെറ്റായിട്ടാണ് ഉച്ചാരണം ചെയ്തത് എന്നാണ് പരാതി. കൂടാതെ ദേശീയ ഗാനം ആലപിക്കുമ്പോള്‍, വേദിയില്‍ കൂടി ക്യാമറയുമായി നീങ്ങുന്ന രണ്ടു പേരെയും ചേര്‍ത്താണ് കേസ് നല്‍കിയിട്ടുള്ളത്.

എന്നാല്‍, ഏറെ ടെന്‍ഷനനുഭവിച്ച താന്‍ ഗൗരവമായ  തയ്യാറെടുപ്പിനു ശേഷമാണ് ദേശിയ ഗാനം ആലപിക്കുവാന്‍ തയ്യാറായത് എന്നും, തനിക്ക് അതില്‍ അഭിമാനം ഉണ്ടെന്നുമായിരുന്നു പരിപാടിക്ക് ശേഷം നടിയുടെ പ്രതികരണം.