ജേക്കബ് വടക്കഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

പ്രതിരോധ കുത്തിവെപ്പിനെതിരെ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയും സംശയവും ജനിപ്പിക്കുന്ന പരിപാടികള്‍ നടത്തുകയും വാക്‌സിനേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

ജേക്കബ് വടക്കഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട്  ആരോഗ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: പ്രകൃതി ചികിത്സയുടെ മറവില്‍ വാക്‌സിന്‍ വിരുദ്ധ ക്യാമ്പെയ്ന്‍ നടത്തുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരളാ ഫ്രീ തിങ്കേഴ്‌സ് ഫോറം സംസ്ഥാന ആരോഗ്യ മന്ത്രിക്ക് പരാതി സമര്‍പ്പിച്ചു.

കേരളത്തില്‍ പടരുന്ന ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിനെതിരെ കുപ്രചാരണം നടത്തുന്ന വടക്കഞ്ചേരിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം.

പ്രതിരോധ കുത്തിവെപ്പിനെതിരെ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയും സംശയവും ജനിപ്പിക്കുന്ന പരിപാടികള്‍ നടത്തുകയും വാക്‌സിനേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ പൂര്‍ണ രൂപം

complaint-1

complaint-2

complaint-3

Read More >>