വടകരയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അസ്‌നാസ് ഹമീദ് ആത്മഹത്യ ചെയ്ത സംഭവം ; മരണം റാഗിംഗിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍

വെള്ളിയാഴ്ച രാത്രി വീട്ടിലെ ബാത്‌റൂമില്‍ തൂങ്ങിയ നിലയില്‍ അസ്‌നാസിനെ കണ്ടത്തുകയായിരുന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വടകരയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അസ്‌നാസ് ഹമീദ് ആത്മഹത്യ ചെയ്ത സംഭവം ; മരണം റാഗിംഗിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍

വടകരയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം പുതിയ വിവാദങ്ങളിലേക്ക്. വടകര തോടന്നൂരിലെ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയും തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകളുമായ അസ്‌നാസ് ഹമീദ് (18) ആണ് ആത്മഹത്യ ചെയ്തത്.

വള്ളെിയാഴ്ച രാത്രി വീട്ടിലെ ബാത്‌റൂമില്‍ തൂങ്ങിയ നിലയില്‍ അസ്‌നാസിനെ കണ്ടത്തുകയായിരുന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എംഎച്ച്ഇഎസ് കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെ തുടര്‍ന്നാണ് മരണമെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപണമുന്നയിച്ചു.

Read More >>