കുന്നംകുളത്തിന്റെ മാപ്പ്: ഒടുവിൽ കളക്റ്റർ ബ്രോ ശരിക്കും ക്ഷമ പറഞ്ഞു

എം കെ രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം വഷളായതിൽ വിഷമമുണ്ടെന്നും തെറ്റിദ്ധാരണ ഉണ്ടാക്കാനും വളർത്താനും ഇടയിൽ പലരുമുണ്ടെന്ന് താൻ മനസ്സിലാക്കുന്നു എന്നും കളക്റ്റർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

കുന്നംകുളത്തിന്റെ മാപ്പ്: ഒടുവിൽ കളക്റ്റർ ബ്രോ ശരിക്കും ക്ഷമ പറഞ്ഞുകോഴിക്കോട്: ജില്ലാ കളക്റ്റർ എൻ പ്രശാന്തും ലോകസഭാംഗം എം കെ രാഘവനുമായള്ള ഉരസൽ ഒടുവിൽ പരിസമാപ്തിയിലേക്കോ? “അദ്ദേഹത്തിന്റെ മനസ്സിന് വിഷമം തോന്നിച്ച, എന്റെ ഭാഗത്ത്‌ നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു,” എന്ന് വ്യക്തമാക്കിയാണ് രാത്രി വൈകി കോഴിക്കോട്ടുകാരുടെ കളക്റ്റർ ബ്രോ സ്വന്തം ഫേസ്ബുക് വോളിൽ പോസ്റ്റ് ഇട്ടത്.

നേരത്തെ എം പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഇരുവരും കൊമ്പുകോർക്കുന്നത്. എംപി ഫണ്ട് ഉപയോഗിച്ചു ചെയ്ത പ്രവർത്തിയുടെ അവലോകന യോഗം കളക്റ്റർ വിളിച്ചുചേർത്തെങ്കിലും പങ്കെടുക്കാതെ മാറിനിന്നുവെന്നും കോൺട്രാക്റ്റർമാരുടെ ബിൽ പാസാക്കുന്നത്, മനഃപൂർവ്വം വച്ചുതാമസിപ്പിച്ചു എന്നുമായിരുന്നു എം കെ രാഘവൻ എംപിയുടെ ആരോപണം. എന്നാൽ പ്രവർത്തിയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രമേ ബിൽ പാസാക്കൂ എന്ന നിർബന്ധത്തിലായിരുന്നു, കളക്റ്റർ. അത് തന്റെ നിയമപരമായ ബാധ്യതയാണെന്നും ആ ബാധ്യത നിറവേറ്റുന്നതിൽ നിന്നു തന്നെ തടയാൻ ആർക്കുമാവില്ലെന്നുമായിരുന്നു കളക്റ്ററുടെ നിലപാട്.

മാപ്പാവശ്യപ്പെട്ട എംപിയെ സ്വന്തം ഫേസ്ബുക് വോളിൽ
കുന്നംകുളത്തിന്റെ മാപ്
പോസ്റ്റ് ചെയ്തായിരുന്നു കളക്റ്റർ ട്രോൾ ചെയ്തത്. തുടർന്ന് കളക്റ്റർക്കെതിരെ പരാതിയുമായി രാഘവൻ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. കൂടാതെ പാർലമെന്റിന്റെ പ്രിവിലെജ് കമ്മിറ്റിയെ സമീപിക്കാനും നീക്കമുണ്ടായിരുന്നു. ഇതിനും പിന്നാലെയാണ്, ഇന്ന് കളക്റ്റർ എൻ പ്രശാന്ത് അവിവേകിയും അപക്വമതിയും അധാർമ്മികനുമാണെന്നു പ്രഖ്യാപിച്ച് രാഘവൻ വീണ്ടും രംഗത്തെത്തിയത്. ഇതോടെ ഇവർക്കിടയിലുള്ള വാൿപോര് കൈവിട്ടുപോകുന്ന നിലയിലേക്കെത്തിയിരുന്നു.

ഇതേ വിഷയത്തിൽ പൊതുജനാഭിപ്രായം വ്യക്തമായി രണ്ടുചേരിയിലായി തിരിഞ്ഞിരുന്നു. അതിന്റെ പ്രതിഫലനം ഇന്ന് പത്രപ്രവർത്തകനായ സാബ്ലൂ തോമസ് എഴുതി നാരദാ ന്യൂസ് പ്രസിദ്ധീകരിച്ച “ചാരിറ്റിയുടെ രാഷ്ട്രീയം രൂപപ്പെടുത്തിയ ആഖ്യാനങ്ങൾ” എന്ന ലേഖനത്തിലും പ്രകടമായിരുന്നു. കളക്റ്ററുടെ മുൻകാല രാഷ്ട്രീയ ബന്ധങ്ങളും ചർച്ചാവിഷയമായി. ഏതായാലും കാര്യങ്ങൾ വഷളാകുന്ന സാഹചര്യം ഒഴിവാക്കാൻ, കളക്റ്ററുടെ വിശദീകരണവും ഖേദപ്രകടനവും കൊണ്ട് കഴിയേണ്ടതാണ്.

എം കെ രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം വഷളായതിൽ വിഷമമുണ്ടെന്നും തെറ്റിദ്ധാരണ ഉണ്ടാക്കാനും വളർത്താനും ഇടയിൽ പലരുമുണ്ടെന്ന് താൻ മനസ്സിലാക്കുന്നു എന്നും കളക്റ്റർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. താൻ എംപിയെ അപമാനിക്കാൻ ആളല്ലെന്നും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രായത്തിലും അനുഭവത്തിലും പദവിയിലും ഏറെ ഉന്നതിയിലുള്ള എംപിയോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യമില്ലെന്നും പ്രശാന്ത് പറയുന്നു.

എൻ പ്രശാന്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

ഇത്‌ എന്റെ സ്വകാര്യ ഫേസ്ബുക്ക്‌ പേജാണ്‌. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാൻ സുഹൃത്തുക്കളും ബന്ധുക്കള...

Posted by Prasanth Nair on 3 July 2016

Read More >>