തീവ്രവാദത്തിന് മതമില്ല, സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി സഭയില്‍

മലയാളികളെ കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മുസ്ലീങ്ങളെയാകെ പുകമറയില്‍ നിര്‍ത്താനുള്ള ശ്രമം ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.

തീവ്രവാദത്തിന് മതമില്ല, സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം: മലയാളികളെ കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മുസ്ലീങ്ങളെയാകെ പുകമറയില്‍ നിര്‍ത്താനുള്ള ശ്രമം ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. സ്ഥാപിത താല്‍പര്യക്കാര്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം  മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ല.  തീവ്രവാദത്തിന് മതമില്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മലയാളികളെ കാണാതായി എന്നത് അതീവ ഗൗരവമേറിയ വിഷയമാണ്. കാസര്‍ഗോഡ് നിന്ന് 17 പേരേയും പാലക്കാട് നിന്ന് നാല് പേരേയുമാണ് കാണാതായത്. ഇവരില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നു എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു

Read More >>