പാക് അധിനിവേശ കാശ്മീര്‍ അതിര്‍ത്തിയില്‍ സംയുക്ത പട്രോളിംഗുമായി പാകിസ്താനും ചൈനയും

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നൂറിലേറെ ഉഗ്യൂറുകള്‍ അതിര്‍ത്തി വഴി കടന്നുപോയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പട്രോളിംഗ് നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാക്, ചൈനീസ് സേനയുടെ മാര്‍ച്ചിന്റെയും സൈനികാഭ്യാസത്തിന്റെയും ചിത്രങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താവെബ്സൈറ്റായ 'പീപ്പീള്‍സ് ഡെയ്ലി' പുറത്തുവിട്ടു.

പാക് അധിനിവേശ കാശ്മീര്‍ അതിര്‍ത്തിയില്‍ സംയുക്ത പട്രോളിംഗുമായി പാകിസ്താനും ചൈനയും

അതിര്‍ത്തിയില്‍ സംയുക്ത പട്രോളിംഗുമായി പാകിസ്താനും ചൈനയും. പാകിസ്താന്‍ അധിനിവേശ കാശ്മീരും സിങ്ജിയാംഗും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് പാകിസ്താന്‍, ചൈനീസ് സൈന്യം സംയുക്ത പട്രോളിംഗ് ത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നൂറിലേറെ ഉഗ്യൂറുകള്‍ അതിര്‍ത്തി വഴി കടന്നുപോയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പട്രോളിംഗ് നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാക്, ചൈനീസ് സേനയുടെ മാര്‍ച്ചിന്റെയും സൈനികാഭ്യാസത്തിന്റെയും ചിത്രങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താവെബ്സൈറ്റായ 'പീപ്പീള്‍സ് ഡെയ്ലി' പുറത്തുവിട്ടു.

പക്ഷേ ചിത്രങ്ങള്‍ക്കൊപ്പം സൈനികാഭ്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് ഒന്നും നല്‍കിയിട്ടില്ല. ഇത്തരമൊരു സംയുക്ത പട്രോളിംഗ് ഇതാദ്യമായാണോ നടത്തുന്നതെന്നും പറയുന്നില്ല. സിങ്ജിയാങില്‍ നിന്നും 114 പേര്‍ അതിര്‍ത്തി കടന്ന് ഐഎസില്‍ എത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ സംഘടനയായ ന്യൂ അമേരിക്കന്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3,500 ഓളം വിദേശികളെ ഐഎസില്‍ ചേര്‍ത്തിട്ടുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവരില്‍ 114 പേര്‍ സിങ്ജിയാങില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഐഎസിലേക്ക് ആളുകളെ സംഭാവന ചെയ്തവരില്‍ അഞ്ചാം സ്ഥാനത്തുള്ള മേഖലയാണ് സിങ്ജിയാങ് എന്ന് സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാകുക്കുന്നുണ്ട്.

Read More >>