ദക്ഷിണ ചൈന കടലിൽ ചരിത്രപരമായി ചൈനയ്ക്ക് അവകാശമില്ലെന്നു ഹേഗ് ട്രൈബ്യൂണൽ വിധി

ദക്ഷിണ ചൈനാ കടലിൽ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചു ചൈന ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ദക്ഷിണ ചൈന കടലിൽ ചരിത്രപരമായി ചൈനയ്ക്ക് അവകാശമില്ലെന്നു ഹേഗ് ട്രൈബ്യൂണൽ വിധി

ചരിത്രപരമായി ചൈനയ്ക്ക്, ദക്ഷിണ ചൈനാ കടലിൽ അവകാശമില്ലെന്നു ഹേഗ് ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചു. ദക്ഷിണ ചൈനാ കടലിനെ ചൊല്ലിയുള്ള അവകാൾ തർക്കം ചൈനയ്ക്കും, ഫിലിപൈൻസിനുമിടയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വിധി.

രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്നും, അതിനാൽ ഈ വിധിയെ അംഗീകരിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. തുടർന്ന് ഇവർ കോടതി നടപടികൾ ബഹിഷ്ക്കരിച്ചു. 'ഇതു വലിയ വിജയമാണ്' എന്നായിരുന്നു ഫിലിപ്പൈൻസിന്റെ പ്രതികരണം.


'ലോക ചരിത്രത്തിലെ നാഴികകല്ലാണ്' ഈ വിധിയെന്ന് ഫിലിപൈൻസ് വിദേശകാര്യ സെക്രട്ടറി യാസെ പറഞ്ഞു. ട്രൈബ്യൂണൽ കോടതി വിധിയോടു കൂടി ഇരു രാജ്യങ്ങളും, ദക്ഷിണ ചൈന കടലിൻമേലുള്ള അവകാശത്തിനു പുതിയ തന്ത്രങ്ങൾ മെനയുകയാണ്.


ചൈനയിലുള്ള ഫിലിപ്പീനുകൾ എപ്പോഴും ഐഡന്റിറ്റി കാർഡ് കൈവശം കരുതണമെന്നും, അവർക്ക് നേരെ ചൈനീസ് ജനതയുടെയോ പോലിസിന്റെയോ ആക്രമം ഉണ്ടാകുന്ന പക്ഷം ഉടനടി എംബസിയിൽ അറിയിക്കണമെന്നും ഫിലിപൈൻസ് തങ്ങളുടെ പൗരൻമാർക്ക് അറിയിപ്പു നൽകി. ട്രൈബ്യൂണൽ കോടതി വിധി വരുന്നതിനു മുമ്പായിരുന്നു ഇത്.

ദക്ഷിണ ചൈന കടലിൽ വിധി പുറപ്പെടുവിക്കുന്ന കോടതി വിധി അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണ് എന്ന് ചൈനീസ് വക്താവ് അറിയിച്ചു. ഫിലിപൈൻസിനു അനുകൂലമായി കോടതി വിധി വന്ന പശ്ചാത്തലത്തിൽ തായ്വാൻ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഹേഗ് ട്രൈബ്യൂണൽ കോടതിയെ സമീപിക്കുമെന്നു ചൈന ഭയപ്പെടുന്നു.

ദക്ഷിണ ചൈനാ കടലിൽ കൃത്രിമ പവിഴ ദ്വീപുകൾ നിർമ്മിച്ചു ചൈന ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വാഭാവിക ദ്വീപുകളുടെ തീരത്തുനിന്ന് 12 നോട്ടിക്കല്‍മൈല്‍ വരെയുള്ള പ്രദേശം ആ രാജ്യത്തിന് സ്വന്തമാണ്. എന്നാല്‍ മുങ്ങിക്കിടക്കുന്ന ദ്വീപുകള്‍ക്ക് ഈ നിയമം ബാധകമല്ല. ഇതൊഴിവാക്കാനാണ് ചൈന മണ്ണിട്ടുനികത്തി മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റിയത്.

മറ്റു രാജ്യങ്ങളുടെ സമുദ്രാർതിർത്തിയിലും ചൈനീസ് ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് അയൽ രാജ്യങ്ങളിലെ സമുദ്ര സമ്പത്തിനെ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് എന്ന് സമീപകാലത്ത് യു.എസ് ആരോപിച്ചിരുന്നു

Read More >>