കുഞ്ഞുങ്ങളെ ദത്ത് നൽകിയതിലും ശിശുദിന സ്റ്റാമ്പ് അച്ചടിയിലും വൻ ക്രമക്കേട്

സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ കുഞ്ഞുങ്ങളെ ദത്ത് നല്‍കിയതിലും ശിശുദിന സ്റ്റാമ്പ് അച്ചടിയിലും വന്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്.

കുഞ്ഞുങ്ങളെ ദത്ത് നൽകിയതിലും ശിശുദിന സ്റ്റാമ്പ് അച്ചടിയിലും വൻ ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ കുഞ്ഞുങ്ങളെ ദത്ത് നൽകിയതിൽ വൻ ക്രമക്കേട്. സർക്കാർ നിയോഗിച്ച അന്വേഷണ സംഘമാണ് ശിശുക്ഷേമ വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചത്.

പുതിയ അംഗങ്ങളെ നിയമിച്ച കാര്യത്തിലും കുഞ്ഞുങ്ങളെ ദത്ത് നൽകിയ കാര്യങ്ങളിലുമാണ് പ്രധാനമായും ക്രമക്കേടുകൾ നടന്നിരിക്കുന്നത്. ക്രമക്കേടുകൾ സംബന്ധിച്ച് ക്രൈബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് പരിശോധനാ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.


എഴുന്നൂറോളം പേരാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. എന്നാൽ വളരെ കുറച്ച് കുട്ടികളെയാണ് ദത്ത് നൽകിയത്. അതിൽതന്നെ വൻ തിരിമറിയാണ് നടന്നിരിക്കുന്നത്. രേഖകളിൽ തിരിമറി നടത്തി അർഹതയുള്ളവർക്ക് ദത്ത് നിഷേധിക്കുകയും അനർഹർക്ക് നൽകുകയും ചെയ്തു. ജോർദാൻ ദമ്പതികൾക്ക് ദത്ത് നൽകിയതിലും വൻക്രമക്കേട് ഉണ്ടെന്ന് പരിശോധനാ സംഘം കണ്ടെത്തി.

നിയമാനുസൃതം നിലവിലുണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിട്ടാണ് ക്രമക്കേടുകൾ നടത്തിയത്. ഭരണസമിതി 2011ൽ പിരിച്ചുവിട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നോമിനേറ്റ് സമിതിയുടെ മുൻ ജനറൽ സെക്രട്ടറി സുനിൽ സി കുര്യൻ, ആജീവനാന്ത അംഗം ചെമ്പഴന്തി അനിൽ, മുൻ സ്റ്റാൻഡിങ്ങ് കൗൺസിലും ആജീവനാന്ത അംഗവുമായ ബ്ലെയിസ് കെ ജോസ് എന്നിവരാണ് ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയതെന്ന് ആജീവനാന്ത അംഗങ്ങളായ ്ടി കെ അജയകുമാർ, സി ഭാസ്‌കർ എന്നിവർ സർക്കാരിന് സമർപ്പിച്ചിരുന്ന പരാതിയിൽ ആരോപിച്ചിരുന്നു. അതിനെ തുടർന്നാണ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്.

ക്രമക്കേടുകളും പരാതികളും സംബന്ധിച്ച് തീർപ്പുണ്ടാക്കാൻ സമിതിയുടെ പ്രസിഡന്റായ മുഖ്യമന്ത്രിയും വൈസ് പ്രസിഡന്റായ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇടപെടണമെന്ന ഹൈക്കോടതി നിർദ്ദേശവുമുണ്ടായിരുന്നു.

37 പേരെ ശിശുക്ഷേമ സമിതിയിൽ അനധികൃതമായി നിയമിച്ചു. നിയമാവലി ലംഘിച്ച് ആജീവനാന്ത അംഗങ്ങളെ ചേർത്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി തീരുമാനമില്ലാതെ 868 പേർക്കാണ് ്ഒറ്റയടിക്ക് ആജീവനാന്ത അംഗത്വം നൽകിയത്. സർക്കാർ രേഖകൾ ഓഫീസിൽനിന്ന് കടത്തികൊണ്ടുപോയി. വ്യാജ രജിസ്ട്രറുകൾ ഉണ്ടാക്കി അംഗത്വങ്ങളിൽ കൃത്രിമത്വം നടത്തി.

ശിശുദിന സ്റ്റാമ്പിന്റെ അച്ചടി വിതരണം, പണപ്പിരിവ് എന്നിവയിലും വൻ തിരിമറി ഉണ്ടായി.

Read More >>