ദളിത് യുവതികളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവം; യുവതികളുടെ പരാതി തള്ളി ബാലാവകാശ കമ്മീഷന്‍

കുട്ടികളെ ജയിലില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ബാലാവകാശ ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, ജയില്‍ നിയമങ്ങള്‍ എന്നിവയുടെ ലംഘനം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആറുവയസ്സുവരെ പ്രായമുള്ള കുട്ടികളെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ സംസ്ഥാന ജയില്‍ മാന്വല്‍ അനുവദിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം എന്‍ നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ദളിത് യുവതികളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവം; യുവതികളുടെ പരാതി തള്ളി ബാലാവകാശ കമ്മീഷന്‍

കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ചെന്ന പരാതി ബാലാവകാശ കമ്മീഷന്‍ തള്ളി. കുട്ടിയെ ജയിലിലടച്ചതില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നു കാട്ടി ജയിലിലടക്കപ്പെട്ട കുട്ടിമാക്കൂലിലെ അഖില, അഞ്ജന എന്നിവര്‍ നല്‍കിയ പരാതിയാണ് കമ്മീഷന്‍ തള്ളിയത്.
കുട്ടികളെ ജയിലില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ബാലാവകാശ ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, ജയില്‍ നിയമങ്ങള്‍ എന്നിവയുടെ ലംഘനം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആറുവയസ്സുവരെ പ്രായമുള്ള കുട്ടികളെ മാതാവിനൊപ്പം ജയിലില്‍ പ്രവേശിപ്പിക്കാന്‍ സംസ്ഥാന ജയില്‍ മാന്വല്‍ അനുവദിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം എന്‍ നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.


സിപിഐ(എം) കുട്ടിമാക്കൂല്‍  ഓഫീസില്‍ അതിക്രമിച്ചു കടന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന കേസിലാണ് പ്രാദേശിക   കോണ്‍ഗ്രസ് നേതാവിന്റെ പെണ്‍മക്കള്‍ കൈക്കുഞ്ഞിനൊപ്പം ജയിലില്‍ അടക്കപ്പെട്ടത്. ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചു എന്നു കാട്ടി എന്ന പരാതിയില്‍ സിപിഐഎം പ്രവര്‍ത്തകരും അറസ്റ്റില്‍ ആയിരുന്നു. ജാമ്യം എടുക്കാനുള്ള സന്ദര്‍ഭം ഉണ്ടായിട്ടും കൈക്കുഞ്ഞിനൊപ്പം ജയിലില്‍ പോയതാണെന്ന് സിപിഐ(എം) നേരത്തെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പിണറായി മന്ത്രിസഭാ അധികാരത്തിലേറിയതിന്റെ അടുത്ത ദിവസങ്ങളില്‍ത്തന്നെ ഉണ്ടായ സംഭവം ഏറെ വിവാദമായിരുന്നു.

Read More >>