കാസർകോട് ഒബ്‌സർവേഷൻ ഹോമിൽ നിന്ന് വീണ്ടും കുട്ടിയെ കാണാതായി

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒൻപതു കുട്ടികളെയാണു കാണാതായത്. അവരിൽ അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല.

കാസർകോട് ഒബ്‌സർവേഷൻ ഹോമിൽ നിന്ന് വീണ്ടും കുട്ടിയെ കാണാതായി

കാസർഗോഡ്: പരവനടുക്കം ഒബ്‌സർവേഷൻ ഹോമിൽ നിന്ന് വീണ്ടും കുട്ടിയെ കാണാതായി. ബധിരനും മൂകനുമായ പതിനാലുവയസ്സുകാരനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് തൃക്കരിപ്പൂർ സ്വദേശിയായ പതിമൂന്നു വയസ്സുകാരനെ കാണാതായിരുന്നു. തുടർച്ചയായി കുട്ടികളെ കാണാതാവുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കെട്ടടങ്ങും മുമ്പേയാണ് വീണ്ടും കുട്ടിയെ കാണാതെയായത്.

ഇപ്പോൾ കാണാതായ കുട്ടിയടക്കം ഒൻപതുപേരെയാണ് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കാണാതായിരിക്കുന്നത്. അവരിൽ അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല. ഒബ്‌സർവേഷൻ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ സുരക്ഷാവീഴ്ചയാണ് കുട്ടികളുടെ തിരോധാനത്തിന് ഇടയാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. കുട്ടികൾ കാണാതാകുന്ന സംഭവത്തിൽ പോലീസും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവും ഉണ്ട്.