ആറ് ലക്ഷത്തോളം ജനങ്ങളുടെയും 4500ഓളം സൈനികരുടെയും ജീവനെടുത്ത ഇറാഖ് ആക്രണം തെറ്റായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയര്‍

ഇറാഖിലെ ബ്രിട്ടന്റെ അധിനിവേശം തെറ്റായിരുന്നുവെന്നും തെറ്റായ വിവരങ്ങളാണ് ബ്രിട്ടനെ ഈ നടപടിയ്ക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ ജോണ്‍ ചില്‍കോട്ട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പറഞ്ഞ ടോണി ബ്ലയര്‍ ഇറാഖില്‍ നടത്തിയ ഇടപെടലിന്റെ കാര്യത്തില്‍ ബ്രിട്ടനിലെ ജനങ്ങള്‍ യോജിച്ചാലും വിയോജിച്ചാലും തന്റെ തീരുമാനം രാജ്യത്തിന്റെ നന്മയെ കരുതിയായിരുന്നുവെന്നും സൂചിപ്പു.

ആറ് ലക്ഷത്തോളം ജനങ്ങളുടെയും 4500ഓളം സൈനികരുടെയും ജീവനെടുത്ത ഇറാഖ് ആക്രണം തെറ്റായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയര്‍

ഇറാഖില്‍ നടത്തിയ ആക്രമണം തെറ്റായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇറാഖിലെ അമേരിക്കന്‍ സൈനികനടപടിയെ പിന്തുണച്ച ബ്രിട്ടന്‍ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെ കുറ്റപ്പെടുത്തി ചില്‍കോട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് പ്രസ്താവനയുമായി ടോണി ബ്ലയര്‍ രംഗത്തെത്തിയത്.

ഇറാഖിലെ ബ്രിട്ടന്റെ അധിനിവേശം തെറ്റായിരുന്നുവെന്നും തെറ്റായ വിവരങ്ങളാണ് ബ്രിട്ടനെ ഈ നടപടിയ്ക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ ജോണ്‍ ചില്‍കോട്ട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പറഞ്ഞ ടോണി ബ്ലയര്‍ ഇറാഖില്‍ നടത്തിയ ഇടപെടലിന്റെ കാര്യത്തില്‍ ബ്രിട്ടനിലെ ജനങ്ങള്‍ യോജിച്ചാലും വിയോജിച്ചാലും തന്റെ തീരുമാനം രാജ്യത്തിന്റെ നന്മയെ കരുതിയായിരുന്നുവെന്നും സൂചിപ്പു. എന്നാല്‍ തെറ്റുകളെ ന്യായീകരിക്കാനില്ലെന്നും ബ്ലെയര്‍ പറഞ്ഞു.


ഇറാഖില്‍ ബ്രിട്ടന്‍ നടത്തിയ അധിനിവേശം തെറ്റായിരുന്നുവെന്ന് നേരത്തെയും ബ്ലെയര്‍ പറഞ്ഞിരുന്നു. ആറ് ലക്ഷത്തോളം ഇറാഖി പൗരന്മാരും 4500ഓളം സൈനികരുമാണ് ഇറാഖ് ആക്രമണത്തില്‍ മരിച്ചത്. സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അമേരിക്കയ്‌ക്കൊപ്പം വിവരങ്ങള്‍ പരിശോധിക്കാനോ ശരിയാണെന്ന് ബോധ്യപ്പെടാനോ തയ്യാറാവാതെയാണ് ടോണി ബ്ലെയര്‍ ചേര്‍ന്നതെന്നും അതിനാല്‍ ബ്ലെയര്‍ ഇടപെട്ട് ചില്‍കോട്ട് റിപ്പോര്‍ട്ട് വൈകിപ്പിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ആയിരുന്നു 2009 ല്‍ ഇറാഖ് ആക്രമണം സംബന്ധിച്ച് ചില്‍കോട്ട് കമ്മീഷനെ നിയമിച്ചത്.