രാഷ്ട്രീയ കൊലപാതകം വര്‍ദ്ധിക്കാന്‍ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ചെന്നിത്തല

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അച്ചേരി കെ സി ബഷീര്‍, കൊല്ലിയില്‍ അബ്ദുല്‍റഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ നാസിറുദീനെ വഴി തടസ്സപ്പെടുത്തി കുത്തിക്കൊല്ലുകയായിരുന്നു.

രാഷ്ട്രീയ കൊലപാതകം വര്‍ദ്ധിക്കാന്‍ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ചെന്നിത്തല

പോലീസിന്റെ നിഷ്‌ക്രിയത്വം കൊണ്ടാണ് സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് ലീഗ് പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ടായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അച്ചേരി കെ സി ബഷീര്‍, കൊല്ലിയില്‍ അബ്ദുൾ റഹ്മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ നാസിറുദീനെ വഴി തടസ്സപ്പെടുത്തി കുത്തിക്കൊല്ലുകയായിരുന്നു. മുന്‍പ് പ്രദേശത്ത് നടന്ന ലീഗ്-എസ്ഡിപിഐ സംഘര്‍ഷം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പോലീസില്‍ ഏല്‍പ്പിച്ചു എന്ന വൈരാഗ്യമാണ് കൊലക്കു കാരണമെന്ന് കരുതപ്പെടുന്നു. മുസ്ലിം ലീഗ് ഉന്നതനേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മേഖലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Read More >>