കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്രം

കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കൂടാതെ ഭീകരാക്രമണം നടത്തിയ രണ്ട് പേര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്രം

ദില്ലി: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കൂടാതെ ഭീകരാക്രമണം നടത്തിയ രണ്ട് പേര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മേധാവി വിളിച്ചു ചേർത്ത യോഗം ഇന്ന് ദില്ലിയിൽ ചേരും. കേരളത്തെ പ്രതിനിധീകരിച്ചു  എഡിജിപി ആർ ശ്രീലേഖ യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ കൂട്ടാത്തോടെ ആളുകൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസർക്കാരും ഏജൻസികളും ഗൗരവത്തോടെയാണ് കാണുന്നത്. ഈ  റിപ്പോര്‍ട്ടുകളിന്‍മേല്‍  ദേശീയ അന്വേഷണ ഏജൻസിനും റോയും അന്വേഷണം തുടരുകയാണ്.

Story by
Read More >>